Advertisment

Iran Israel Tensions: ആക്രമണം കൂടുതല്‍ ശക്തമാക്കുന്നു, യുദ്ധസജ്ജീകരണങ്ങൾ വർധിപ്പിച്ച് യുഎസ്

Advertisment

Iran Israel Tensions ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം ആറാംദിവസവും തുടരുന്ന പശ്ചാത്തലത്തില്‍ യുദ്ധസജ്ജീകരണങ്ങള്‍ വര്‍ധിപ്പിച്ച് യുഎസ്. സമ്പുഷ്ടീകരിച്ച യുറേനിയം സൂക്ഷിക്കുന്ന ഫർദോ ആണവകേന്ദ്രമാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്ന് യു.എസ്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മധ്യപൂർവേഷ്യയിലെ സൈനിക താവളങ്ങളിലേക്ക് പോർവിമാനങ്ങളടക്കം യു.എസ്. കൂടുതൽ സന്നാഹങ്ങളെത്തിച്ചു. ഇറാനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ട്രംപ് ഉന്നയിക്കുമ്പോള്‍, റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു. ഇറാനെ ആക്രമിക്കുമോയെന്ന ചോദ്യത്തിന് സമ്മിശ്ര പ്രതികരണമാണ് ട്രംപ് നൽകിയത്. “ചിലപ്പോൾ ആക്രമിച്ചേക്കാം, ചിലപ്പോൾ ആക്രമിക്കില്ല,” എന്ന് അദ്ദേഹം പറഞ്ഞു. “ഇറാൻ 40 വർഷമായി എല്ലാവരെയും ബുദ്ധിമുട്ടിക്കുന്നു, അമേരിക്കയെ തുടർച്ചയായി ഭീഷണിപ്പെടുത്തുന്നു,” എന്നും ട്രംപ് ആരോപിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ആണവകരാറിൽ എത്തിയിരുന്നെങ്കിൽ ആക്രമണം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസ്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ നിരുപാധികം കീഴടങ്ങണമെന്ന അന്ത്യശാസനം തള്ളിക്കൊണ്ട് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയി രംഗത്തെത്തി. ഇറാൻ ജനത ആർക്കുമുന്നിലും കീഴടങ്ങില്ലെന്ന് വ്യക്തമാക്കിയ ഖമനയി, ആക്രമിച്ചാൽ യു.എസിന് തിരിച്ചടി നൽകുമെന്നും മുന്നറിയിപ്പ് നൽകി. ഇസ്രയേൽ-ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടാമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ അറിയിച്ചു. യു.എ.ഇ. പ്രസിഡന്‍റുമായി ഫോണിൽ ചർച്ച നടത്തിയ പുടിൻ, സംഘർഷം വേഗം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group