Posted By ashwathi Posted On

Zamzam water; യുഎഇ: രണ്ട് എമിറേറ്റുകളിൽ സംസം വെള്ളം വിൽക്കുന്നത് നിരോധിച്ചു

Zamzam water; യുഎഇയിലെ രണ്ട് എമിറേറ്റുകളിൽ സംസം വെള്ളം വിൽക്കുന്നത് നിരോധിച്ചു. വാണിജ്യ സ്ഥാപനങ്ങളിൽ സംസം വെള്ളം വിതരണം ചെയ്യുന്നതോ പ്രദർശിപ്പിക്കുന്നതോ വിൽക്കുന്നതോ നിരോധിച്ചിട്ടുണ്ടെന്ന് അജ്മാൻ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. കടകളിൽ നിന്ന് അത് വാങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. ഇനി ലംഘനങ്ങൾ നടന്നാൽ 80070 എന്ന നമ്പറിൽ അറിയിക്കാം. ഷാർജയിൽ നേരത്തെ തന്നെ സംസം വെല്ളം വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ അജ്മാനിലും നിരോധനം ഏർപ്പെടുത്തിയത്. സാധാരണ വെള്ളത്തിൽ നിന്ന് സംസം വെള്ളം തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് പരിശോധനകൾ വ്യാപകമാണ്.ആരോഗ്യസുരക്ഷ മുൻനിർത്തിയാണ് അധികൃതർ കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek പൊതുജനങ്ങൾക്കിടയിൽ വിശ്വാസം മറയാക്കി വഞ്ചന, കൃത്രിമത്വം എന്നിവയ്ക്കെല്ലാം വിപണിയിൽ സാധ്യത കൂടുതലാണ്.

സംസം വെള്ളം എങ്ങനെ ലഭിക്കും?

  • സൗദി അറേബ്യയിലെ അംഗീകൃത വിതരണ കേന്ദ്രങ്ങളിൽ നിന്ന് തീർത്ഥാടകർക്ക് സംസം വെള്ളം ലഭിക്കും.
  • സംസം ജലവിതരണ പദ്ധതി – മക്ക
  • കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം – ജിദ്ദ
  • പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം – മദീന
  • തായിഫ് അന്താരാഷ്ട്ര വിമാനത്താവളം
  • ഹജ്ജ് കാമ്പെയ്‌നുകൾക്കായുള്ള നുസുക് പ്ലാറ്റ്‌ഫോം (ഓൺലൈൻ പോർട്ടൽ)

Comments (0)

Leave a Reply

Your email address will not be published. Required fields are marked *