Malayali Expat in UAE ദുബായ്: യുഎഇയില്‍ മലയാളി യുവാവ് മരിച്ചു. തൃശൂർ വേലൂര്‍ സ്വദേശി ഐസക് പോള്‍ (29) ആണ് മരിച്ചത്. ബലി പെരുന്നാൾ അവധി ദിനമായിരുന്ന ഇന്നലെ (വെള്ളി) ദുബായ് ജുമൈറ ബീച്ചില്‍ സ്‌കൂബ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തില്‍പ്പെട്ടു. പിന്നാലെ ഐസക് പോളിന് ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഐസക്കിന്റെ ഭാര്യയും അവരുടെ സഹോദരൻ ഐവിനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നെങ്കിലും അവർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇരുവരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek