Posted By saritha Posted On

Abu Dhabi Big Ticket: അഞ്ചില്‍ മൂന്നുപേരും ഇന്ത്യക്കാര്‍, ബിഗ് ടിക്കറ്റിലൂടെ മലയാളി ഉള്‍പ്പെടെ നേടിയത് ലക്ഷങ്ങള്‍

Abu Dhabi Big Ticket അബുദാബി: ബിഗ് ടിക്കറ്റിന്‍റെ ഇലക്ട്രോണിക് നറുക്കെടുപ്പില്‍ ഭാഗ്യശാലികള്‍ നേടിയത് 50,000 ദിര്‍ഹം. ഇതില്‍ അഞ്ചുപേര്‍ ഇന്ത്യക്കാരാണ്. ഒരാള്‍ മലയാളിയും. സിറിയ, ഫിലിപ്പീന്‍സ് പൗരന്മാരാണ് ബാക്കി രണ്ട് ഭാഗ്യശാലികള്‍. മെയ് മാസത്തെ മൂന്നാമത്തെ ആഴ്ചയിലെ നറുക്കെടുപ്പിലാണ് ഇവരെ ഭാഗ്യം തുണച്ചത്. ഫിലിപ്പീന്‍സ് പൗരനായ അർട്ടൂറോ റോ​ഡ്രി​ഗസ്, സിറിയക്കാരനായ നവർ നജീം, ഇന്ത്യക്കാരായ അഷറഫ് അലി വലിയ പറമ്പിൽ (മലയാളി), പ്രവീൺ അരുൺ ടെല്ലിസ്, ഐഷ സജീവ് എന്നിവരാണ് ഭാഗ്യശാലികള്‍.
32 വർഷമായി റോഡ്രി​ഗസ് ദുബായിൽ ജോലി ചെയ്യുകയാണ്. ഇപ്പോൾ 59കാരനായ അദ്ദേഹം, ടെക്നിക്കൽ സൂപ്പർ അറ്റൻഡന്‍റായാണ് ജോലി ചെയ്യുന്നത്. പത്ത് വർഷമായി ബി​ഗ് ടിക്കറ്റിലൂടെ ഭാ​ഗ്യാന്വേഷണം നടത്തുകയാണ് റോഡ്രിഗസ്. എട്ട് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം സ്ഥിരമായി ​ഗെയിം കളിക്കുന്നത്.ആദ്യമായാണ് ഇങ്ങനെയൊരു വിജയം. വിശ്വസിക്കാനാകുന്നില്ലെന്ന് റോഡ്രി​ഗസ് ബി​ഗ് ടിക്കറ്റിന്‍റെ റിച്ചാർഡിനോട് പറഞ്ഞു. സമ്മാനത്തുക ഉപയോ​ഗിച്ച് എന്ത് ചെയ്യുമെന്നതിൽ അദ്ദേഹം പ്ലാനുകളൊന്നും നടത്തിയിട്ടില്ല. ജൂൺ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ ഒരിക്കൽക്കൂടെ ഭാ​ഗ്യം തനിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് റോഡ്രി​ഗസ്. എന്തായാലും ബി​ഗ് ടിക്കറ്റ് എടുക്കുന്ന ശീലം ഇനിയും തുടരുമെന്ന് തന്നെയാണ് അദ്ദേഹം പറയുന്നു. സിറിയക്കാരനായ നജീം 2009 മുതൽ യുഎഇയിൽ തന്നെയാണ് താമസിക്കുന്നത്. വർഷങ്ങളോളം ബി​ഗ് ടിക്കറ്റ് കളിച്ചതിന് ശേഷം തനിക്ക് വന്ന ഭാ​ഗ്യമായാണ് അദ്ദേഹം ഈ വിജയത്തെ കാണുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg സമ്മാനത്തുക ഉപയോ​ഗിച്ച് കുടുംബത്തോടൊപ്പം വെക്കേഷൻ എന്നതാണ് നജീം ആ​ഗ്രഹിക്കുന്നത്. 16 വർഷമായി യു.എ.ഇയിൽ താമസിക്കുകയാണ് സെയിൽമാനായ അഷറഫ് അലി. അടുത്ത സുഹൃത്തുമായി ചേർന്ന് എല്ലാ മാസവും ബി​ഗ് ടിക്കറ്റ് എടുക്കുന്നതാണ് അഷറഫിന്‍റെ ശീലം. അൽ ഐയ്ന്‍ വിമാനത്താവളത്തിലെ സ്റ്റോറിലെത്തിയാണ് ടിക്കറ്റ് വാങ്ങുക. എന്തായാലും തനിക്ക് ലഭിച്ച സമ്മാനത്തിൽ നിന്ന് ഒരു പങ്ക് ജീവകാരുണ്യത്തിന് അഷറഫ് മാറ്റിവെക്കും. ബാക്കി തുക സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കാൻ ചെലവാക്കുമെന്ന് അഷറഫ് പറഞ്ഞു. 52കാരനായ പ്രവീണ്‍ ടെല്ലിസ് 20 വർഷമായി പ്രവാസ ജീവിതം നയിക്കുകയാണ്. രണ്ട് മാസം മുൻപ് മാത്രമാണ് അദ്ദേഹം ബി​ഗ് ടിക്കറ്റ് കളിക്കാൻ തുടങ്ങിയത്. ഫോൺകോൾ ലഭിച്ചപ്പോൾ താൻ വിജയി ആണെന്ന വസ്തുത ഉൾക്കൊള്ളാനായില്ലെന്ന് പ്രവീൺ പറയുന്നു. സമ്മാനത്തുക തുല്യമായി വീതിച്ച്, തന്റെ പങ്ക് കുടുംബത്തിനായി ചെലവാക്കുകയാണ് പ്രവീൺ ലക്ഷ്യമിടുന്നത്. ടിക്കറ്റ് നമ്പർ 275-236701 ആണ് ഐഷയ്ക്ക് ഭാ​ഗ്യം കൊണ്ടുവന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *