Hormuz Strait Status: അമേരിക്ക വാഗ്ദാനങ്ങൾ പാലിക്കുംവരെ ഹുർമുസ് കടലിടുക്ക് തുറക്കില്ല: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്‌ചി, പാകിസ്താൻ, ഖത്തർ മധ്യസ്ഥതയിൽ ചർച്ച തുടരുന്നു

Hormuz Strait Status: തെഹ്റാൻ: അമേരിക്ക തങ്ങളുടെ നിബന്ധനകൾ പൂർണമായും അംഗീകരിക്കുകയും നേരത്തെ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുകയും ചെയ്യുന്നതുവരെ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത തടസ്സം തുടരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്‌ചി വ്യക്തമാക്കി. ഇറാഖിലെ ‘അൽ ഇഖ്ബാരിയ’ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇറാന്റെ ഉറച്ച നിലപാട് വ്യക്തമാക്കിയത്.

നേരത്തെ ഒപ്പുവെച്ച ‘ഇസ്‌ലാമാബാദ് ധാരണാപത്രം’ അമേരിക്ക പൂർണ്ണമായി നടപ്പിലാക്കിയാൽ മാത്രമേ ഇനി മറ്റ് വിഷയങ്ങളിലേക്ക് ചർച്ച വ്യാപിപ്പിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ അമേരിക്കയുമായി നേരിട്ട് സംസാരിക്കുന്നില്ലെങ്കിലും പാകിസ്താൻ, ഖത്തർ എന്നീ രാജ്യങ്ങൾ മുഖേനയുള്ള പരോക്ഷ നയതന്ത്ര ചർച്ചകൾ ഇപ്പോഴും തുടരുന്നുണ്ടെന്ന് മന്ത്രി സ്ഥിരീകരിച്ചു.

കടലിടുക്ക് തുറക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച ‘സെവൻ ഡേ പ്ലാൻ’ (7-Day Plan) നിർദേശത്തോട് അമേരിക്ക ആദ്യം അനുകൂലമായി പ്രതികരിച്ചിരുന്നുവെങ്കിലും പിന്നീട് അധിക നിബന്ധനകൾ കൂട്ടിച്ചേർക്കാൻ ശ്രമിച്ചതാണ് നിലവിലെ ചർച്ചകൾ തടസ്സപ്പെടാൻ കാരണമായതെന്ന് അറാഗ്‌ചി കൂട്ടിച്ചേർത്തു

Related Posts

Leave a Reply

Your email address will not be published. Required fields are marked *

ADVERTISEMENT