Qatar U-17 World Cup Tickets : ഫിഫ അണ്ടർ-17 ലോകകപ്പ്: ടിക്കറ്റ് വിൽപ്പന തുടങ്ങി; പൊതുവിൽപ്പന ഒക്ടോബർ 26 മുതൽ

Qatar U-17 World Cup Tickets : ദോഹ: ഫിഫ അണ്ടർ-17 ലോകകപ്പിനുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ടൂർണമെന്റിന് ഒരു മാസം മാത്രം ബാക്കിനിൽക്കെയാണ് വിസ കാർഡ് ഉടമകൾക്കായുള്ള പ്രീസെയിലിലൂടെ ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കമായത്. ടിക്കറ്റുകൾ www.roadtoqatar.qa എന്ന വെബ്സൈറ്റ് വഴി ലഭിക്കും. പൊതുജനങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ഒക്ടോബർ 26ന് ആരംഭിക്കും.

നവംബർ 19 മുതൽ ഡിസംബർ 13 വരെയാണ് ഖത്തറിൽ ടൂർണമെന്റ് നടക്കുക. ആസ്പയർ സോണിലെ അത്യാധുനിക കോമ്പറ്റിഷൻ കോംപ്ലക്സിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഫൈനൽ മത്സരം അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കും.

48 ടീമുകൾ, 104 മത്സരങ്ങൾ

ആകെ 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 104 മത്സരങ്ങളാണുള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ദിവസം എട്ടു മത്സരങ്ങൾ വരെ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവ ഫുട്ബോൾ താരങ്ങളുടെ പോരാട്ടത്തിന് ഖത്തർ വേദിയാകുന്നതോടെ ഫുട്ബോൾ ആരാധകർക്ക് ആവേശകരമായ മത്സരങ്ങൾ കാണാനുള്ള അവസരമാണ് ലഭിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *