Qatar Removes Waste from sea നാവിഗേഷൻ സുരക്ഷക്ക് ഭീഷണി; ഖത്തർ കടലിൽനിന്ന് നീക്കം ചെയ്തത് അപകടകരമായ മാലിന്യങ്ങൾ

ദോഹ: സമുദ്രപരിസ്ഥിതിക്കും നാവിഗേഷൻ സുരക്ഷയ്ക്കും ഭീഷണിയായ മാലിന്യങ്ങൾ ഖത്തർ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലെ മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് നീക്കം ചെയ്തു. കടലിൽ ഉപേക്ഷിച്ച കേബിൾ റീൽ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് അധികൃതർ നീക്കം ചെയ്തത്.

ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് മാലിന്യങ്ങൾ നീക്കം ചെയ്ത് അംഗീകൃത നടപടിക്രമങ്ങൾ പ്രകാരം സംസ്കരിച്ചത്. കടലിൽ മാലിന്യങ്ങളോ ഉപകരണങ്ങളോ വലിച്ചെറിയുന്നത് ഒഴിവാക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോടും കടൽ ഉപയോക്താക്കളോടും ആവശ്യപ്പെട്ടു.

സമുദ്രപരിസ്ഥിതിക്ക് ദോഷം വരുത്തുന്നതോ നാവിഗേഷൻ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതോ ആയ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *