Air India Express New Service കുവൈത്ത് സിറ്റി: കിടപ്പുരോഗികളായ യാത്രക്കാരെ താമസസ്ഥലത്തുനിന്ന് നാട്ടിലെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന പുതിയ സേവനത്തിന് തുടക്കം കുറിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഗൾഫിൽ ആദ്യമായാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. കിടപ്പുരോഗികളായ യാത്രക്കാരെ അവരുടെ താമസസ്ഥലത്ത് നിന്നെടുത്ത് കുവൈത്ത് വിമാനത്താവളത്തിൽ എത്തിക്കും. തുടർന്ന്, യാത്രക്കാരൻ ആവശ്യപ്പെടുന്ന നാട്ടിലെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്യുന്ന സേവനമാണിത്. ഇതിനായി യാത്രാ ടിക്കറ്റ് നിരക്കിന് പുറമെ, സേവന നിരക്കും ഈടാക്കുന്നതാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek
Related Posts
Iran-US Indirect Talks Continue ഇറാൻ–അമേരിക്ക സംഘർഷത്തിൽ നിർണായക നീക്കം! ഖത്തറും ഒമാനും മധ്യസ്ഥർ; നിബന്ധനകൾ കൈമാറി ഇരുരാജ്യങ്ങളും
UAE weather tomorrow യുഎഇയിൽ ഞായറാഴ്ച മഴയ്ക്ക് സാധ്യത; മൂടൽമഞ്ഞ് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്