Money Laundering Case ദുബായ്: കള്ളപ്പണം വെളുപ്പിച്ച കേസില് ഇന്ത്യൻ വ്യവസായിയ്ക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി. ഇന്ത്യന് വ്യവസായിയായ അബു സബാഹിന് അഞ്ച് വർഷം തടവ് ശിക്ഷയും അഞ്ച് ലക്ഷം ദിര്ഹം പിഴയുമാണ് ശിക്ഷ വിധിച്ചത്. ക്രിമിനൽ സംഘടനയുമായി ചേർന്നാണ് കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നതെന്ന് അറബിക് പത്രം ഇമറാത് അൽ യൂം റിപ്പോർട്ട് ചെയ്തു. പ്രതി വഴിവിട്ടു സമ്പാദിച്ചെന്ന് ആരോപിക്കപ്പെടുന്ന 15 കോടി ദിർഹത്തിന്റെ സ്വത്തുവകകളും പിടിച്ചെടുത്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe വ്യാജ കമ്പനികളുടെ പേരിലാണ് പണമിടപാടുകൾ നടത്തിയത്. സംശയകരമായ പണമിടപാടുകൾ നിരീക്ഷിച്ച ശേഷം പ്രതിയെ പിടികൂടുകയായിരുന്നു. കമ്പനികളുടെ പേരിൽ നടത്തിയ ഇടപാടുകളെല്ലാം കള്ളപ്പണം വെളുപ്പിക്കുന്നതിനായിരുന്നെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. തട്ടിപ്പിന് പ്രാദേശികമായും രാജ്യാന്തര തലത്തിലും പങ്കാളികൾ ഉണ്ടായിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
Home
news
Money Laundering Case: കള്ളപ്പണം വെളുപ്പിച്ച കേസ്; യുഎഇയിലെ ഇന്ത്യന് വ്യവസായിക്ക് തടവുശിക്ഷയും വന്തുക പിഴയും
Related Posts
Iran-US Indirect Talks Continue ഇറാൻ–അമേരിക്ക സംഘർഷത്തിൽ നിർണായക നീക്കം! ഖത്തറും ഒമാനും മധ്യസ്ഥർ; നിബന്ധനകൾ കൈമാറി ഇരുരാജ്യങ്ങളും
UAE weather tomorrow യുഎഇയിൽ ഞായറാഴ്ച മഴയ്ക്ക് സാധ്യത; മൂടൽമഞ്ഞ് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
abu dhabi road closures:യുഎഇയിൽ വാരാന്ത്യത്തിൽ ഈ റോഡുകൾ അടച്ചിടും; മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്