Thiruvananthapuram Abu dhabi Flight നെടുമ്പാശേരി: എയർ അറേബ്യയുടെ തിരുവനന്തപുരം – അബുദാബി വിമാനം കൊച്ചിയിലിറക്കി. സാങ്കേതിക തകരാറിനെ തുടർന്ന് ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് വിമാനം ഇറക്കിയത്. തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട വിമാനത്തിൽ, പറക്കലിനിടെ ഇലക്ട്രിക് തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പ്രത്യേക അനുമതി വാങ്ങി കൊച്ചിയിലിറക്കിയത്. വൈകിട്ട് 4.45നു കൊച്ചിയിലിറങ്ങിയ വിമാനം തകരാർ പരിഹരിച്ച് 5.55ന് അബുദാബിയിലേക്കു പുറപ്പെട്ടു. 165 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe