തിരുവനന്തപുരത്ത് ആണ്‍സുഹൃത്തിന്‍റെ വീട്ടില്‍ കയറിയ യുവതി തൂങ്ങിമരിച്ചു. പൂന്തുറ കല്ലുംമൂട് പുതുവൽ പുത്തൻവീട്ടിൽ സുനിലിന്‍റെ ഭാര്യ സന്ധ്യ ആണ് മരിച്ചത്. മുട്ടത്തറ വടുവത്ത് സ്വദേശി അരുണിന്‍റെ വീട്ടിലാണ് സന്ധ്യ ജീവനൊടുക്കിയത്. അരുണ്‍ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതറിഞ്ഞാണ് സന്ധ്യ വീട്ടില്‍ കയറി ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച റോഡിൽവച്ച് അരുണിനെ സന്ധ്യ കത്തിയുമായി ആക്രമിച്ചു. കൂടാതെ, അരുൺ ഓടിക്കുന്ന കാറിന് നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ അരുണിന്‍റെ കൈയ്ക്ക് കുത്തേല്‍ക്കുകയും ചെയ്തിരുന്നു. അരുണും സന്ധ്യയും ഏഴാം ക്ലാസ് വരെ ഒരുമിച്ച് പഠിച്ചവരാണ്. ആറ് വര്‍ഷം മുന്‍പ് നടന്ന പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പങ്കെടുത്തതിന് ശേഷമാണ് ഇരുവരും വീണ്ടും സൗഹൃദത്തിലായത്. അരുണിന്‍റെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെ ഇവർ തമ്മിൽ തെറ്റിപിരിഞ്ഞെന്നും പോലീസ് പറഞ്ഞു. വീട്ടുജോലിക്ക് പോയിരുന്ന സന്ധ്യ പലരില്‍നിന്ന് പണം കടം വാങ്ങി അരുണിന് നല്‍കിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വെള്ളിയാഴ്ച കാർ നന്നാക്കാൻ അരുൺ പുറത്തുപോയ സമയത്താണ് സന്ധ്യ വീട്ടിലെത്തിയത്. ആ സമയത്ത് അരുണിന്‍റെ അച്‌ഛനും അമ്മയും ജോലിക്ക് പോയിരുന്നു. വീട്ടിലുണ്ടായിരുന്ന അരുണിന്‍റെ അമ്മയുടെ സഹോദരിയെ തള്ളിമാറ്റിയാണ് സന്ധ്യ വീടിനുള്ളിൽ കയറിയത്. അരുണിന്‍റെ മുറിയിൽ കയറി വാതിലടച്ച് സന്ധ്യ തൂങ്ങി മരിക്കുകയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A