ദുബായിൽ വടകര സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. തോടന്നൂർ മീത്തലെ രയരോത്ത് രതീഷ് ബാബു (46) ആണ് മരിച്ചത്. ബര്‍ദുബൈയിലെ താമസസ്ഥലത്തുനിന്ന് ദേരയിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ റോഡരികിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ദുബായ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലത്തെ ആർമി സേവനത്തിൽനിന്ന് വിരമിച്ച ശേഷം ദുബായിൽ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി അടുത്തിടെയാണ് പ്രവേശിച്ചത്. ഭാര്യ: വിജില. മക്കൾ: അഭയ് കൃഷ്ണ, ഋതു കൃഷ്ണ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Related Posts
Houthis and Saudi Arabia conflict : സൗദിയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയായി ഹൂതികൾ; ആരാണ് ഈ വിമതർ, ലക്ഷ്യം അധികാരമോ എണ്ണസമ്പത്തോ?
Tesla Flying Roadster : പറക്കും കാർ അവതരിപ്പിച്ച് ടെസ്ല; റോക്കറ്റ് സാങ്കേതികവിദ്യയുമായി പുതിയ റോഡ്സ്റ്റർ