നീണ്ട ഏഴ് മാസത്തെ അന്വേഷണത്തിനൊടുവിൽ ‘ബഹ്ലൗൽ’ എന്ന പേരിലുള്ള ക്രിമിനൽ സംഘത്തിലെ നൂറിലധികം പേർ അബുദാബിയിൽ വിചാരണ നേരിടുന്നു. സുരക്ഷയ്ക്കും പൊതുക്രമത്തിനും സമാധാനത്തിനും ഭീഷണിയാകുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തി. ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ സംഘം ശ്രമിച്ചിരുന്നതായും കള്ളപ്പണം വെളുപ്പിക്കൽ നടന്നിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതിന് പുറമെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇവർ തങ്ങളുടെ ക്രിമിനൽ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചിരുന്നതെന്ന് അധികൃതർ പറഞ്ഞു. അബുദാബി ഫെഡറൽ അപ്പീൽ കോടതിയിലെ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റിന്റെ വിചാരണയ്ക്കായി സംഘത്തെ അയച്ചു. രാജ്യത്ത് കുറ്റകൃത്യം ചെയ്യുകയോ ജനങ്ങളെ ഭയപ്പെടുത്തുകയോ ചെയ്യുന്ന ആരോടും യാതൊരു തരത്തിലുള്ള സഹിഷ്ണുതയും പുലർത്തുന്നതല്ലെന്ന് യുഎഇ അറ്റോർണി ജനറൽ ഡോ ഹമദ് സെയ്ഫ് അൽ ഷംസി പറഞ്ഞു. രാജ്യത്തെ താമസക്കാരായ സ്വദേശികളും വിദേശികളും കമ്മ്യൂണിറ്റികളിൽ അവർ നേരിടുന്ന ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ മടിക്കരുതെന്നും അറ്റോർണി ജനറൽ അഭ്യർത്ഥിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Related Posts
Houthis and Saudi Arabia conflict : സൗദിയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയായി ഹൂതികൾ; ആരാണ് ഈ വിമതർ, ലക്ഷ്യം അധികാരമോ എണ്ണസമ്പത്തോ?
Tesla Flying Roadster : പറക്കും കാർ അവതരിപ്പിച്ച് ടെസ്ല; റോക്കറ്റ് സാങ്കേതികവിദ്യയുമായി പുതിയ റോഡ്സ്റ്റർ