ആഗോളതലത്തിൽ മൈക്രോസോഫ്റ്റിനുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് രാജ്യത്തെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി യുഎഇ അതോറിറ്റി. ക്രൗഡ്സ്ട്രൈക്ക് സോഫ്റ്റ്വെയറിൻ്റെ ഉപയോക്താക്കൾ നിലവിലെ പ്രശ്നം പരിഹരിക്കുന്നതുവരെ യാതൊരു അപ്ഡേറ്റും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യരുതെന്ന് അധികൃതർ നിർദേശിച്ചു. ക്രൗഡ്സ്ട്രൈക്ക് സോഫ്റ്റ്വെയർ അപ്ഡേറ്റിൽ സാങ്കേതിക തകരാർ ഉള്ളതിനാൽ സ്ഥാപനങ്ങളുടെ ഇലക്ട്രോണിക് സംവിധാനങ്ങളെ ബാധിച്ചേക്കാമെന്ന് യുഎഇയുടെ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെൻ്റ് റെഗുലേറ്ററി അതോറി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ലോകമെമ്പാടുമുള്ള പ്രമുഖ സ്ഥാപനങ്ങൾക്ക് സേവനം നൽകുന്ന യുഎസ് ആസ്ഥാനമായുള്ള സൈബർ സുരക്ഷാ സാങ്കേതിക സ്ഥാപനമാണ് ക്രൗഡ്സ്ട്രൈക്ക്. ആഗോളതലത്തിൽ മാധ്യമങ്ങൾ, ബാങ്കുകൾ, വിമാനസർവീസുകൾ, ടെലികോം കമ്പനികൾ എന്നിവയുടെ സേവനങ്ങൾ തടസപ്പെട്ടിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Related Posts
Iran-US Indirect Talks Continue ഇറാൻ–അമേരിക്ക സംഘർഷത്തിൽ നിർണായക നീക്കം! ഖത്തറും ഒമാനും മധ്യസ്ഥർ; നിബന്ധനകൾ കൈമാറി ഇരുരാജ്യങ്ങളും
UAE weather tomorrow യുഎഇയിൽ ഞായറാഴ്ച മഴയ്ക്ക് സാധ്യത; മൂടൽമഞ്ഞ് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്