ആഗോളതലത്തില്‍ മൈക്രോസോഫ്റ്റ് സേവനങ്ങൾ തടസപ്പെട്ടു. മുംബൈ,ബെംഗളൂരു വിമാനത്താവളങ്ങളില്‍ വിമാന സർവീസുകൾ ഉൾപ്പെടെയുള്ളവയ്ക്ക് തടസം നേരിടുന്നു. കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്നമുണ്ടെന്ന് പറയുന്ന ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് കാണിക്കുകയും ചെയ്യുന്നുവെന്ന് ലോകവ്യാപകമായി യൂസർമാർ പരാതിപ്പെടുന്നുണ്ട്. ഇന്ത്യയിലും വിന്‍ഡോസ് ഉപഭോക്താക്കള്‍ ബുദ്ധിമുട്ട് നേരിടുകയാണ്. മൈക്രോസോഫ്റ്റ് ക്ലൗഡ് സേവനങ്ങൾ തടസപ്പെട്ടതിനെ തുടർന്ന് എയർപോർട്ടുകളിൽ ഇന്‍ഡിഗോ, ആകാശ, സ്പൈസ്ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ കമ്പനികളുടെ ചെക്ക് ഇന്‍ അവതാളത്തിലായി. യാത്രക്കാരുടെ സമ്മർദ്ദത്തെ തുടർന്ന് പല കമ്പനികളും ചെക്ക് ഇൻ മാനുവൽ രീതിയിലേക്ക് മാറ്റി. സേവനങ്ങൾ താത്കാലികമായാണ് തടസപ്പെട്ടെതെന്ന് ആകാശ എയർലൈൻസ് അധികൃതർ പറഞ്ഞു. മറ്റ് കമ്പനികളും ഉപഭോക്താക്കളോട് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് വിന്‍ഡോസ് യൂസര്‍മാരാണ് പ്രശ്നം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആഗോളതലത്തില്‍ വിവിധ വാണിജ്യ സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുകയാണ്. അമേരിക്കയിൽ വിവിധ വിമാനക്കമ്പനികളുടെ പ്രവർത്തനങ്ങൾ തടസപ്പെടുകയും സർവീസുകൾ നിർത്തിവയ്ക്കുകയും ചെയ്തു. ഓസ്ട്രേലിയയിൽ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ തടസപ്പെട്ടെന്നാണ് റിപ്പോർട്ട്. യൂറോപ്പിൽ ബർലിൻ, ആസ്റ്റർഡാം വിമാനത്താവളങ്ങളിൽ വിമാന സർവീസ് നിർത്തിവെച്ചു. ബാങ്കുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങി ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിനെ വരെ പ്രശ്നം ബാധിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ന്യൂസ് ചാനലായ സ്കൈ ന്യൂസ് പ്രക്ഷേപണം നിർത്തിവച്ചിരിക്കുകയാണ്. വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന ഫാല്‍ക്കണ്‍ സെന്‍സര്‍ അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു. ഇതോടെയാണ് പ്രശ്നം ആരംഭിച്ചത് എന്നാണ് പറയപ്പെടുന്നത്. യുഎസ് സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്രൗഡ് സ്ട്രൈക്കിന്റേതാണ് ഫാല്‍ക്കണ്‍ സെന്‍സര്‍. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Home
news
വിൻഡോസ് പണിമുടക്കി, ആശങ്കയോടെ ലോകം, ലോകമാകെയുള്ള വിമാന സർവീസുകൾ അലങ്കോലമാവുന്നു, ഒപ്പം ബാങ്കുകൾ ഉൾപ്പടെയുള്ള സേവനങ്ങളും
Related Posts
Doha Events This Week ഖത്തറിൽ ഈ ആഴ്ച എന്തൊക്കെ കാണാം? ഷഹബാസ് അമന്റെ സംഗീതനിശയും കുടുംബ വിനോദങ്ങളും ഉൾപ്പെടെ 8 പരിപാടികൾ
Qatar QR 418 Million Road Project ഖത്തറിൽ 418 ദശലക്ഷം റിയാലിന്റെ റോഡ് വികസന പദ്ധതി; ഇസ്ഗാവയിലും അൽ തുമിദിലും പുതിയ സൗകര്യങ്ങൾ
ADVERTISEMENT