മുംബൈയിൽ എയർ ഇന്ത്യ നടത്തിയ വാക്ക് ഇൻ ഇന്റർവ്യൂവിലേക്ക് ജോലി തേടിയെത്തിയത് ആയിരങ്ങൾ. യൂട്ടിലിറ്റി ഏജന്റുമാർ ഉൾപ്പെടെ വിവിധ തസ്തികകളിലെ 2216 ഒഴിവുകളിലേക്കാണ് എയർ ഇന്ത്യ എയർപോർട്ട് സർവീസസ് അഭിമുഖം നടത്തിയത്. ആയിരകണക്കിന് ഉദ്യോഗാർത്ഥികൾ എത്തിയതോടെ തിരക്ക് നിയന്ത്രിക്കാൻ അധികൃതർ പാടുപെട്ടു. ശരാശരി ശമ്പളം പ്രതിമാസം 20,000 രൂപ മുതൽ 25,000 വരെയാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഓവർടൈം അലവൻസടക്കം ഏകദേശം 30,000 രൂപ വരെ ലഭിക്കുമെന്നാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനത്തിൽ പറയുന്നത്. ഇരുപത്തി അയ്യായിരത്തിലധികം അപേക്ഷകർ അഭിമുഖത്തിനെത്തിയെന്ന് വിമാന കമ്പനി അറിയിച്ചു. അപേക്ഷ ലഭിക്കുന്ന കൗണ്ടറുകൾക്ക് മുന്നിൽ വൻ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. തിക്കിലും തിരക്കിലുമായി മണിക്കൂറുകളോളം വെള്ളമോ ഭക്ഷണമോ കഴിക്കാതെ നിന്നത് മൂലം പല ഉദ്യോഗാർത്ഥികൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. എല്ലാ ബയോഡേറ്റകളും പരിശോധിക്കുമെന്നും യോഗ്യരായവരുമായി കമ്പനി ബന്ധപ്പെടുന്നതാണെന്നും അധികൃതർ അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT