അശ്രദ്ധമായ ഡ്രൈവിംഗ് ; യുഎഇയിൽ കാർ തലകീഴായി മറിഞ്ഞ് അപകടം

അബുദാബിയിൽ അശ്രദ്ധമായ ഡ്രൈവിം​ഗിനെ തുടർന്ന് വാഹനാപകടം. മുമ്പിൽ പോകുന്ന വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കാതെ വേ​ഗതയിലായിരുന്ന കാർ റോഡ് ബാരിയറിൽ ഇടിക്കുകയും മറിയുകയുമായിരുന്നു. റോഡിലെ ബാരിയറിൽ ഇടിച്ച് കാറിൻ്റെ മുൻഭാഗം തകർന്നു. റോഡ് ക്യാമറയിൽ പതിഞ്ഞ 31 സെക്കൻഡ് ദൈർഘ്യമുള്ള അപകട ​ദൃശ്യം അബുദാബി പൊലീസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.

വാഹനമോടിക്കുമ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വാഹനമോടിക്കുന്നവർ ശ്രദ്ധ തിരിക്കരുതെന്നും പൊലീസ് ഓർമിപ്പിച്ചു. കൂടാതെ വാഹനത്തിൻ്റെ തകരാറുകൾ ഉടനടി പരിഹരിക്കാൻ സന്നദ്ധരായിരിക്കണം. അത്തരം സന്ദർഭങ്ങളിൽ ശ്രദ്ധ അവഗണിക്കുന്നത് വാഹനാപകടങ്ങളിലേക്ക് നയിച്ചേക്കാം. പലപ്പോഴും മരണങ്ങൾക്കും ഗുരുതരമായ പരിക്കുകൾക്കും ഇടയാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

യുഎഇയിൽ അശ്രദ്ധമായി വാഹനമോടിച്ചാൽ 800 ദിർഹവും 4 ട്രാഫിക് പോയിൻ്റുകളുമാണ് പിഴയെന്ന് അധികൃതർ അറിയിച്ചു. അശ്രദ്ധ മൂലം യുഎഇയിലെ റോഡപകടങ്ങൾ 3 ശതമാനം വർധിച്ചെന്ന് സമീപകാല റിപ്പോർട്ട് പറയുന്നു. 2023ൽ രാജ്യത്തുടനീളം 352 റോഡ് മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റോഡ് സുരക്ഷാ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy