യുഎഇയിൽ നടന്നുപോകുമ്പോൾ ബൈക്കിടിച്ച് വീണ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു

യുഎഇയിൽ നടന്ന് പോകുമ്പോൾ ബൈക്കിടിച്ച് ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി യുവാവ് മരണപ്പെട്ടു. കാസർകോട് നീലേശ്വരം കണിച്ചിറ സ്വദേശി നാലുപുരപാട്ടിൽ ഷെഫീഖ് (38) ആണ് മരണപ്പെട്ടത്. ദുബായ് ദെയ്റയിൽ നാലുദിവസം മുമ്പായിരുന്നു അപകടം. റോഡിലൂടെ നടന്ന് പോകുന്നതിനിടെയാണ് ഷെഫീഖിന് അപകടം ഉണ്ടാകുന്നത്. ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് ഷെഫീഖ് മരണപ്പെട്ടത് .

യുഎഇയിലെ കാർ വാഷിങ് മേഖലയിൽ 10 വർഷത്തിലേറെയായി ജോലി ചെയ്ത് വരികയായിരുന്നു ഷെഫീഖ്. ഭാര്യ സീനത്ത് (ചെറുവത്തൂർ), മകൻ: മുഹമ്മദ് ഷഹാൻ. അടുത്തിടെയാണ് ഷെഫീഖിന്റെ സഹോദരനും ദുബായിൽ മരിച്ചത്.

ഓട്ടോഡ്രൈവറും മുൻ പ്രവാസിയുമായ റസാഖിന്റെയും താഹിറയുടെയും മകനാണ്. സഹോദരങ്ങൾ: ഷമീൽ, ഷംഷാദ്, ഷബീർ, പരേതനായ ഷാഹിദ്. കബറടക്കം ദുബായിൽ.

യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക 
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy