യാത്രക്കാരുടെ ശ്രദ്ധക്ക്, യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ചില വിമാന സർവ്വീസുകൾ അപ്രതീക്ഷിതമായി റദ്ദാക്കി. ഇന്ത്യയിലെ ബജറ്റ് എയർലൈനായ സ്പൈസ് ജെറ്റാണ് ചില സർവ്വീസുകൾ റദ്ദാക്കിയത്. പ്രവർത്തനപരമായ കാരണങ്ങൾ മൂലമാണ് നടപടിയെന്നാണ് സ്പൈസ് വിശദീകരിക്കുന്നത്. എന്നാൽ, കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം എയർപോർട്ട് ഫീസിൽ കുടിശ്ശിക വരുത്തിയതോടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് സർവ്വീസുകൾ വെട്ടിച്ചുരുക്കിയതെന്നാണ് സൂചന. ദുബായിൽ നിന്ന് മുംബൈ ഉൾപ്പെടെയുള്ള നഗരത്തിലേക്കുള്ള സർവ്വീസുകളാണ് റദ്ദാക്കിയത്. പല യാത്രക്കാർക്കും അവസാന നിമിഷമാണ് ഇതു സംബന്ധിച്ച സന്ദേശം ലഭിച്ചത്. സർവ്വീസ് റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാരെ മറ്റു സ്പൈസ് ജെറ്റ് ഫ്ലൈറ്റുകളിലും എയർലൈനുകളിലും യാത്ര ചെയ്യാൻ അനുവദിക്കുകയോ മുഴുവൻ റീഫണ്ട് നൽകുകയോ ചെയ്തിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. നേരത്തേയും ചില സർ്വവീസുകൾ സ്പൈസ് ജെറ്റ് റദ്ദാക്കിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനിയിൽ ശമ്പള വിതരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ രൂക്ഷമാകുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Home
news
യാത്രക്കാരുടെ ശ്രദ്ധക്ക്!!! യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ചില വിമാന സർവ്വീസുകൾ അപ്രതീക്ഷിതമായി റദ്ദാക്കി
Related Posts
Qatar Cancels Recruitment Agency’s Registration ഖത്തറിൽ നിയമലംഘനം; ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജൻസിയുടെ രജിസ്ട്രേഷൻ റദ്ദാക്കി
HMC Launches Qatar’s First Arthroscopy Service ഖത്തറിൽ ആദ്യമായി താടിയെല്ലിലെ സന്ധിരോഗങ്ങൾക്ക് നൂതന ചികിത്സ; പ്രത്യേക ആർത്രോസ്കോപ്പി സേവനം ആരംഭിച്ച് എച്ച്എംസി
‘Build Your House’ Exhibition to Begin soon ഖത്തറിൽ വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം; ‘ബിൽഡ് യുവർ ഹൗസ്’ പ്രദർശനം ഒക്ടോബർ 26 മുതൽ
Theft case at Qatar KMCC Office ജീവനക്കാരനെ ബന്ധിയാക്കി സ്ട്രോങ് റൂം തകർത്തു; ഖത്തർ കെ.എം.സി.സി ഓഫിസിലെ എട്ടുകോടിയുടെ കവർച്ച; കൊയിലാണ്ടി സ്വദേശി പിടിയിൽ
ADVERTISEMENT