യാത്രക്കാരുടെ ശ്രദ്ധക്ക്, യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ചില വിമാന സർവ്വീസുകൾ അപ്രതീക്ഷിതമായി റദ്ദാക്കി. ഇന്ത്യയിലെ ബജറ്റ് എയർലൈനായ സ്പൈസ് ജെറ്റാണ് ചില സർവ്വീസുകൾ റദ്ദാക്കിയത്. പ്രവർത്തനപരമായ കാരണങ്ങൾ മൂലമാണ് നടപടിയെന്നാണ് സ്പൈസ് വിശദീകരിക്കുന്നത്. എന്നാൽ, കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം എയർപോർട്ട് ഫീസിൽ കുടിശ്ശിക വരുത്തിയതോടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് സർവ്വീസുകൾ വെട്ടിച്ചുരുക്കിയതെന്നാണ് സൂചന. ദുബായിൽ നിന്ന് മുംബൈ ഉൾപ്പെടെയുള്ള നഗരത്തിലേക്കുള്ള സർവ്വീസുകളാണ് റദ്ദാക്കിയത്. പല യാത്രക്കാർക്കും അവസാന നിമിഷമാണ് ഇതു സംബന്ധിച്ച സന്ദേശം ലഭിച്ചത്. സർവ്വീസ് റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാരെ മറ്റു സ്പൈസ് ജെറ്റ് ഫ്ലൈറ്റുകളിലും എയർലൈനുകളിലും യാത്ര ചെയ്യാൻ അനുവദിക്കുകയോ മുഴുവൻ റീഫണ്ട് നൽകുകയോ ചെയ്തിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. നേരത്തേയും ചില സർ്വവീസുകൾ സ്പൈസ് ജെറ്റ് റദ്ദാക്കിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനിയിൽ ശമ്പള വിതരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ രൂക്ഷമാകുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Home
news
യാത്രക്കാരുടെ ശ്രദ്ധക്ക്!!! യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ചില വിമാന സർവ്വീസുകൾ അപ്രതീക്ഷിതമായി റദ്ദാക്കി
Related Posts
Community College of Qatar to Launch AI and Digital Media ഖത്തറിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ മീഡിയ മേഖലകളിൽ പുതിയ ഡിപ്ലോമ കോഴ്സുകൾ
Qatar’s Legal and Real Estate Services ഖത്തറിലെ നിയമ, റിയൽ എസ്റ്റേറ്റ് സേവനങ്ങളിൽ ഡിജിറ്റൽ പരിഷ്കാരം; 97% സേവനങ്ങളും ഓൺലൈനിൽ
Qatar Makes Progress in Employment Visa Procedures ഖത്തറിൽ തൊഴിൽവിസ നടപടികളിൽ മുന്നേറ്റം; തൊഴിലാളികളുടെ സംരക്ഷണത്തിന് കർശന വ്യവസ്ഥകൾ
Qatar Steps Up Efforts to Promote Elderly Welfare വയോജനക്ഷേമത്തിന് ഖത്തറിന്റെ കരുതൽ; മുതിർന്നവരുടെ അനുഭവസമ്പത്ത് പുതുതലമുറയിലേക്ക് പകരാൻ വിവിധ പദ്ധതികൾ
ADVERTISEMENT