ആഗോളത്തിലുണ്ടായിരുന്ന ഫാൽക്കൺ സെൻസർ പ്രശ്നം പരിഹരിച്ചിട്ടും കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി. രണ്ടാം ദിവസവും കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സർവീസുകൾ വൈകുകയും റദ്ദാക്കുകയും ചെയ്തു. ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസിന്റെ ദമാം, ഷാർജ, അബുദാബി എന്നിവിടങ്ങളിലേക്കുള്ള സർവീസും ദമാമിൽ നിന്ന് ഇങ്ങോട്ടുള്ള സർവീസും റദ്ദാക്കി. മസ്കത്ത്, അബുദാബി, ദോഹ, റിയാദ്, തിരുവനന്തപുരം സെക്ടറിൽ ഇന്നലെ സർവീസ് മണിക്കൂറുകളോളം വൈകി. കൊച്ചിയിൽനിന്നുള്ള 9 സർവീസുകൾ ഇന്നലെയും റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള 2 ഇൻഡിഗോ സർവീസുകൾ മുടങ്ങി. കോഴിക്കോട് വിമാനത്താവളത്തിൽ സർവീസുകൾ സാധാരണ നിലയിൽ നടന്നു. സാങ്കേതിക തകരാറിനെ തുടർന്ന് യാത്രക്കാരുടെ ചെക്ക്–ഇൻ, ബോർഡിങ് പാസ് ഇഷ്യു, ബാഗേജ് ടാഗ് ഇഷ്യൂ എല്ലാം മാനുവലായി ചെയ്തതോടെ വെള്ളിയാഴ്ച സർവീസുകൾ വൈകിയിരുന്നു. അതിന്റെ തുടർച്ചയായാണ്, ഇന്നലെയും സർവീസുകളിൽ കാലതാമസം നേരിട്ടത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Home
news
ഫാൽക്കൺ സെൻസർ പ്രശ്നം പരിഹരിച്ചിട്ടും കേരളത്തിൽ നിന്ന് യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കി
Related Posts
Pet-friendly restaurants in Qatar : ഖത്തറിൽ വളർത്തുമൃഗങ്ങളുമായി ഭക്ഷണം കഴിക്കാം; പെറ്റ് ഫ്രണ്ട്ലി റെസ്റ്റോറന്റുകളും കഫേകളും അറിയാം
Businesses That Can Generate Good Income in Qatar ഖത്തറിൽ മികച്ച വരുമാനം നേടാൻ കഴിയുന്ന 8 സംരംഭങ്ങൾ; കുറഞ്ഞ നിക്ഷേപത്തിൽ തുടങ്ങാവുന്ന ബിസിനസ് ആശയങ്ങൾ
Qatar labour dispute rules : ഖത്തറിൽ തൊഴിൽ തർക്ക പരിഹാര നടപടികളിൽ മാറ്റം; പുതിയ മന്ത്രിസഭാ തീരുമാനം ഔദ്യോഗിക ഗസറ്റിൽ
Qatar National AI Center ഖത്തറിൽ AI വിപ്ലവത്തിന് വൻ നീക്കം! ദേശീയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രത്തിന് അമീറിന്റെ അംഗീകാരം; ഡിജിറ്റൽ നൈപുണ്യ വികസനത്തിനും പുതിയ വകുപ്പ്
ADVERTISEMENT