Advertisment

അവസരങ്ങള്‍ പാഴാക്കല്ലേ, സൗദിയിലെ ആരോഗ്യ മന്ത്രാലയത്തില്‍ നിരവധി ഒഴിവുകള്‍; നിബന്ധനകള്‍ അറിയാം

Advertisment

തിരുവനന്തപുരം: നഴ്‌സുമാരെ സൗദി അറേബ്യ വിളിക്കുന്നു. സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ് നഴ്‌സ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. പുരുഷന്മാരായ മുസ്ലിം സമുദായത്തില്‍പ്പെട്ട നഴ്‌സുമാര്‍ക്കാണ് അവസരം. ബിഎംടി, കാര്‍ഡിയാക്, കിഡ്‌നി ട്രാന്‍സ്പ്ലാന്റ്്, ന്യൂറോ സര്‍ജറി, ഓങ്കോളജി, ഓപ്പറേറ്റിങ് റൂം (HBÀ), ഒആര്‍ കാര്‍ഡിയാക്, ഒആര്‍ ന്യൂറോ സ്‌പെഷ്യാലിറ്റികളിലാണ് നിലവില്‍ ഒഴിവുകളുള്ളത്. നഴ്‌സിങില്‍ ബിഎസ്‌സി പോസ്റ്റ് ബിഎസ്‌സി വിദ്യാഭ്യാസയോഗ്യതയും സ്‌പെഷ്യാലിറ്റികളില്‍ കുറഞ്ഞത് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റുകളില്‍ നിന്നുള്ള പ്രൊഫഷണല്‍ ക്ലാസ്സിഫിക്കേഷന്‍ (മുമാരിസ് + വഴി) യോഗ്യതയും വേണം.

Advertisment

അപേക്ഷിക്കേണ്ടത് എങ്ങനെ?

വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കണം. ഒക്ടോബര്‍ 24ന് വൈകീട്ട് 5 മണിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് അറിയിച്ചു. അഭിമുഖം ഒക്ടോബര്‍ 28 ന് ഓണ്‍ലൈനായി നടക്കും. അപേക്ഷകര്‍ മുന്‍പ് SAMR പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോര്‍ട്ടും ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. അഭിമുഖസമയത്ത് പാസ്‌പോര്‍ട്ട് ഹാജരാക്കണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group