ചരക്കുകളുടെ കയറ്റുമതി നിരോധനം ഇന്ത്യ നീക്കം ചെയ്തതോടെ ബസ്മതി ഇതര അരിയുടെ വില യുഎഇയിൽ 20 ശതമാനത്തോളം കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഓരോ വർഷവും ദശലക്ഷക്കണക്കിന് ടൺ ബസുമതിയും ബസുമതി അല്ലാത്തതുമായ അരി ഇറക്കുമതി ചെയ്യുന്നുണ്ട്. യുഎഇയിലേക്ക് ഏറ്റവുമധികം അരി ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണ്. ശനിയാഴ്ച, ഇന്ത്യ ബസുമതി ഇതര വെള്ള അരി കയറ്റുമതിക്കുള്ള നിരോധനം നീക്കം ചെയ്തു, ഒരു ടണ്ണിന് $ 490 (ഏകദേശം 1,800 ദിർഹം) എന്ന നിലയിൽ അടിസ്ഥാന വില നിശ്ചയിക്കുകയും ചെയ്തു. രാജ്യത്തെ മികച്ച വിളവ് കാരണം കയറ്റുമതി തീരുവയും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. തീരുമാനം ഉടനടി പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഈ മാറ്റം യുഎഇ വിപണിയിലെ വിലയിൽ വളരെ പെട്ടെന്ന് തന്നെ ബാധിച്ചു. ഏകദേശം 20 ശതമാത്തോളം ഇടിവിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു,’ അൽ ആദിൽ സൂപ്പർമാർക്കറ്റ്‌സ് ചെയർമാൻ ഡോ.ധനഞ്ജയ് ദാതാർ പറഞ്ഞു. യുഎഇയിൽ, ഏറ്റവും വേഗത്തിൽ വിറ്റഴിയുന്ന ഇനങ്ങളിൽ ഒന്നാണ് ബസുമതി ഇതര അരി. അതായത് വിപണി വിഹിതത്തിന്‍റെഏകദേശം 70 ശതമാനം വരും. ഇന്ത്യയെ കൂടാതെ, തായ്‌ലൻഡ്, പാക്കിസ്ഥാൻ എന്നിവയാണ് യുഎഇയിലേക്കുള്ള മറ്റ് പ്രധാന അരി കയറ്റുമതിക്കാർ. ഏപ്രിൽ 1 മുതൽ ആരംഭിച്ച ഈ സാമ്പത്തിക വർഷത്തിൻ്റെ ആദ്യ നാല് മാസങ്ങളിൽ അരി കയറ്റുമതി ഏകദേശം 25 ശതമാനം ഇടിഞ്ഞതായി ഇന്ത്യൻ ഗവൺമെൻ്റ് ഡാറ്റ കാണിക്കുന്നു. ഈ വർഷത്തെ ബമ്പർ വിളവ് ചരക്കുകളുടെ കയറ്റുമതി അനുവദിക്കാൻ ഇന്ത്യൻ സർക്കാരിനെ പ്രേരിപ്പിച്ചു, ഇത് വില സ്ഥിരത നിലനിർത്താൻ സഹായിക്കും. പ്രാദേശിക വിപണിയിൽ കൂടാതെ രാജ്യത്തിന് വിദേശനാണ്യം നേടിത്തരാൻ സഹായകമാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Related Posts
Qatar Rail Wins International Award ആഗോള പുരസ്കാരം നേടി ഖത്തർ റെയിൽ; വേൾഡ്വൈഡ് ഓപ്പറേറ്റർ ഓഫ് ദ ഇയർ ബഹുമതി
974 Beach to Host Fun Festival on October 16 ഖത്തറിലെ 974 ബീച്ചിൽ ഒക്ടോബർ 16ന് വിനോദോത്സവം; കുട്ടികൾക്കായി വിവിധ പരിപാടികൾ, പ്രവേശന നിരക്കുകൾ ഇങ്ങനെ
Qatar Urges Motorists to Give Way to Emergency Vehicles ഖത്തറിൽ അടിയന്തര വാഹനങ്ങൾക്ക് വഴിയൊരുക്കണം; വാഹനമോടിക്കുന്നവർക്ക് നിർദേശവുമായി ആഭ്യന്തര മന്ത്രാലയം
Qatar’s National Digital Safety Initiative സൈബർ ഭീഷണികളെ തിരിച്ചറിയാൻ സമൂഹത്തെ പ്രാപ്തരാക്കുക ലക്ഷ്യം; ശ്രദ്ധേയമായി ഖത്തറിന്റെ ദേശീയ ഡിജിറ്റൽ സുരക്ഷാ പദ്ധതി
ADVERTISEMENT