യുഎഇയിലെ ചൂട് താമസിയാതെ കുറയും. കനത്ത ചൂട് അവസാനിക്കുന്നതിന് അടയാളമായി കാണപ്പെടുന്ന ‘സുഹൈൽ’ നക്ഷത്രം രണ്ടാഴ്ചക്കകം ആകാശത്ത് തെളിയും. ‘യമനിലെ നക്ഷത്രം’ എന്ന് കൂടി ഇതിന് പേരുണ്ട്. കാലാവസ്ഥ മാറുന്നതിന്റെ സൂചകമായാണ് ഈ നക്ഷത്രത്തെ പരമ്പരാഗത അറബ് സമൂഹം കാണുന്നത്. യുഎഇ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ കൊടും ചൂട് കുറയുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങി. ഈ മാസം 24ന് സുഹൈൽ നക്ഷത്രം കാണപ്പെടുമെന്നാണ് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹീം അൽ ജർവാൻ പറഞ്ഞു. നക്ഷത്രമുദിച്ചാൽ തീവ്രമായ വേനൽക്കാലത്തിനും ശൈത്യത്തിനും ഇടക്കുള്ള കാലമായ ഏകദേശം 40 ദിവസത്തെ ‘സുഫ്‌രിയ’ എന്നറിയപ്പെടുന്ന പരിവർത്തന കാലാവസ്ഥ അനുഭവപ്പെടും. ഈ സമയത്ത് ഈർപ്പം വർധിക്കും. അത് മേഘങ്ങൾ രൂപപ്പെടാനും ഒമാൻ, യുഎഇയിലെ ഹജർ പർവതനിരകളുടെ കിഴക്കൻ ചരിവുകളിൽ കാലാവസ്ഥാ മാറ്റത്തിനും കാരണമാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Related Posts
Houthis and Saudi Arabia conflict : സൗദിയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയായി ഹൂതികൾ; ആരാണ് ഈ വിമതർ, ലക്ഷ്യം അധികാരമോ എണ്ണസമ്പത്തോ?
Tesla Flying Roadster : പറക്കും കാർ അവതരിപ്പിച്ച് ടെസ്ല; റോക്കറ്റ് സാങ്കേതികവിദ്യയുമായി പുതിയ റോഡ്സ്റ്റർ