ഇന്ത്യൻ സെക്ടറുകളിലേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ സർവീസുകൾ പ്രഖ്യാപിച്ച് ഒമാന്റെ ബജ് വിമാന കമ്പനിയായ സലാം എയർ. ബെംഗളൂരു, മുംബൈ സെക്ടറുകളിലേക്കാണ് സർവീസുകൾ നടത്തുന്നത്. മുംബൈയിലേക്ക് സെപ്തംബർ രണ്ട് മുതലും ബംഗളൂരുവിലേക്ക് സെപ്തംബർ ആറ് മുതലും സർവീസ് തുടങ്ങും. മുംബൈയിലേക്ക് ആഴ്ചയിൽ നാല് സർവീസുകളും ബെംഗളൂരുവിലേക്ക് രണ്ട് സർവീസുകളുണ്ടാകും. ലൈറ്റ് ഫെയർ വിഭാഗത്തിൽ മുംബൈ സെക്ടറിൽ 19 റിയാലും ബെംഗളൂരു സെക്ടറിൽ 33 റിയാലുമായിരിക്കും ടിക്കറ്റ് വില. ഓഫർ നിരക്കിൽ ഏഴ് കിലോ ഹാൻഡ് ലഗേജ് മാത്രമായിരിക്കും അനുവദിക്കുക. അതേസമയം കൂടുതൽ ബാഗേജിന് കൂടുതൽ തുക നൽകണം. ഡൽഹി, ചെന്നൈ, കോഴിക്കോട്, ഹൈദരാബാദ്, ജെയ്പൂർ, ലക്നൗ എന്നിവിടങ്ങളിലേക്കെല്ലാം മസ്കറ്റിൽ നിന്ന് സലാം എയർ സർവീസുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Related Posts
UAE weather tomorrow യുഎഇയിൽ ഞായറാഴ്ച മഴയ്ക്ക് സാധ്യത; മൂടൽമഞ്ഞ് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
Qatar mental health initiatives ഖത്തറിൽ മാനസികാരോഗ്യത്തിന് കൂടുതൽ പ്രാധാന്യം; രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പുതിയ നടപടികൾ