വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേഖലയിൽ രക്ഷാപ്രവർത്തനത്തിനെന്ന പേരിലെത്തി മോഷണം നടത്താൻ ചിലർ ലക്ഷ്യമിടുന്നുണ്ടെന്ന് പൊലീസ്. രക്ഷാപ്രവർത്തനത്തിനിടെയുള്ള ഇത്തരം മനുഷ്യത്വരഹിതമായ നീക്കങ്ങൾക്കെതിരെ പൊലീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഭൂമിയിൽ പൂണ്ടുപോയ മനുഷ്യശരീരങ്ങൾക്കായുള്ള തെരച്ചിലിൽ ഇതരസംസ്ഥാനക്കാരായ ചിലർ മോഷണത്തിനെത്തിയിട്ടുണ്ടെന്ന് മേപ്പാടി പൊലീസ് അറിയിച്ചു.രക്ഷാപ്രവർത്തന മേഖലയിലും അടച്ചുപൂട്ടിയ വീടുകൾക്ക് സമീപവും മറ്റും സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്നവരെ നിരീക്ഷിക്കാൻ അധികൃതർ നിർദേശിച്ചു. തെരച്ചിലിനിടെ കണ്ടെത്തുന്ന സ്വർണവും പണവുമെല്ലാം രക്ഷാപ്രവർത്തകർ അധികൃതരെ ഏൽപ്പിക്കുന്നുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Related Posts
Iran-US Indirect Talks Continue ഇറാൻ–അമേരിക്ക സംഘർഷത്തിൽ നിർണായക നീക്കം! ഖത്തറും ഒമാനും മധ്യസ്ഥർ; നിബന്ധനകൾ കൈമാറി ഇരുരാജ്യങ്ങളും
UAE weather tomorrow യുഎഇയിൽ ഞായറാഴ്ച മഴയ്ക്ക് സാധ്യത; മൂടൽമഞ്ഞ് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്