കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും യുഎഇയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് വൈകി. സാങ്കേതിക കാരണങ്ങളെ തുടർന്നാണ് സർവീസ് വൈകിയത്. തിരുവനന്തപുരം, അബുദാബി, ദുബായ് വിമാനങ്ങളാണ് വൈകിയത്. രാവിലെ 8.30ന് തിരുവനന്തപുരത്തു നിന്ന് കണ്ണൂരിൽ എത്തേണ്ട വിമാനം എത്തിയത് 11.55നും രാവിലെ 9.20ന് അബുദാബിയിലേക്ക് പോകേണ്ട വിമാനം പുറപ്പെട്ടത് ഉച്ചകഴിഞ്ഞും 3 നുമായിരുന്നു. കൂടാതെ 2.45ന് പുറപ്പെടേണ്ട ദുബായ് വിമാനം പുറപ്പെട്ടത് 6.45നും വൈകിട്ട് 6.20ന് അബുദാബിയിൽ നിന്ന് എത്തേണ്ട വിമാനം രാത്രി 12നും ആണ് പുനക്രമീകരിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Related Posts
Iran-US Indirect Talks Continue ഇറാൻ–അമേരിക്ക സംഘർഷത്തിൽ നിർണായക നീക്കം! ഖത്തറും ഒമാനും മധ്യസ്ഥർ; നിബന്ധനകൾ കൈമാറി ഇരുരാജ്യങ്ങളും
UAE weather tomorrow യുഎഇയിൽ ഞായറാഴ്ച മഴയ്ക്ക് സാധ്യത; മൂടൽമഞ്ഞ് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്