ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസിയായ ഇന്ത്യക്കാരിക്ക് ഭാഗ്യസമ്മാനം. ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്ലെനയർ ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിലാണ് ഇന്ത്യക്കാരിക്കും ഒരു യുഎഇ പൗരനും സമ്മാനം നേടി. ദുബായിൽ താമസിക്കുന്ന വിധി ഗുർനാനിയാണ് 10 ലക്ഷം ഡോളർ (8 കോടിയിലേറെ ഇന്ത്യൻ രൂപ) സമ്മാനത്തിന് അർഹയായത്. മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയെടുത്ത 4760 എന്ന ടിക്കറ്റിനാണ് നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചത്. 1999ൽ മില്ലെനിയം മില്ലെനയർ നറുക്കെടുപ്പ് തുടങ്ങിയത് മുതൽ ഇന്ത്യയിൽ നിന്ന് വിജയിയാകുന്ന 233-ാമത് വ്യക്തിയാണ് വിധി. എമിറാത്തിയായ സഈദ് മുഹമ്മദ് യൂസഫിനും നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചു. ജൂലൈ 17ന് കാസബ്ലാങ്കയിലേക്കുള്ള യാത്രക്കിടെയെടുത്ത ടിക്കറ്റാണ് ഭാഗ്യസമ്മാനം കൊണ്ടുവന്നത്. സമ്മാനം നേടുന്ന 15-ാമത്തെ എമിറാത്തിയാണ് യൂസഫ്. ഫൈനസ്റ്റ് സർപ്രൈസ് സീരീസ് 589 നറുക്കെടുപ്പിൽ ദുബൈയിൽ താമസിക്കുന്ന ഇന്ത്യക്കാരനായ മഗേഷ് പ്രഭാകരൻ ബിഎംഡബ്ല്യു എസ് 1000 ആർ സ്വന്തമാക്കി. കൂടാതെ ദുബായിൽ മെഡിക്കൽ സെൻററിൽ പിആർഒ ആയി ജോലി ചെയ്യുന്ന മലയാളിയായ ഹമീദ് അമ്മചീട്ടുവളപ്പിലും സമ്മാനർഹനായി. ബിഎംഡബ്ല്യു ആർ 1250 ജിഎസ് അഡ്വെഞ്ചർ മോട്ടോർബൈക്കാണ് നറുക്കെടുപ്പിലൂടെ ലഭിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Home
news
ഇന്ത്യയിലേക്കുള്ള യാത്രക്കിടെയെടുത്ത ടിക്കറ്റ്, പ്രവാസി ഇന്ത്യക്കാരി നേടി എടുത്തത് വൻ തുകയുടെ ഭാഗ്യ സമ്മാനം
Related Posts
Iran-US Indirect Talks Continue ഇറാൻ–അമേരിക്ക സംഘർഷത്തിൽ നിർണായക നീക്കം! ഖത്തറും ഒമാനും മധ്യസ്ഥർ; നിബന്ധനകൾ കൈമാറി ഇരുരാജ്യങ്ങളും
UAE weather tomorrow യുഎഇയിൽ ഞായറാഴ്ച മഴയ്ക്ക് സാധ്യത; മൂടൽമഞ്ഞ് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്