അബുദാബിയിലെ ഹംദാൻ സ്ട്രീറ്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തം. ടൂറിസ്റ്റ് ക്ലബ് ഏരിയ എന്നറിയപ്പെട്ടിരുന്ന അൽ സഹിയ സെക്ഷനിൽ ഇന്നലെ രാത്രി 9.55നാണ് തീപിടുത്തമുണ്ടായത്. അപകടമുണ്ടായ ഉടനെ തന്നെ അബുദാബി പോലീസിൻ്റെയും അബുദാബി സിവിൽ ഡിഫൻസിൻ്റെയും ടീമുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. 40 മിനിറ്റിന് ശേഷം തീ നിയന്ത്രണവിധേയമാക്കിയെന്ന് അധികൃതർ അറിയിച്ചു. അതേസമയം തീപിടുത്തത്തിൻ്റെ വ്യാപ്തിയെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ അധികൃതർ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Related Posts
Iran-US Indirect Talks Continue ഇറാൻ–അമേരിക്ക സംഘർഷത്തിൽ നിർണായക നീക്കം! ഖത്തറും ഒമാനും മധ്യസ്ഥർ; നിബന്ധനകൾ കൈമാറി ഇരുരാജ്യങ്ങളും
UAE weather tomorrow യുഎഇയിൽ ഞായറാഴ്ച മഴയ്ക്ക് സാധ്യത; മൂടൽമഞ്ഞ് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്