Milipol Qatar 2026 90 ഡിഗ്രി വളഞ്ഞു വെടിവയ്ക്കാം, ആളില്ലാ അന്തർവാഹിനിയും; മിലിപോൾ ഖത്തറിൽ തിളങ്ങി ഖത്തരി നിർമ്മിത ഉൽപ്പന്നങ്ങൾ

Milipol Qatar 2026 ദോഹ: മിലിപോൾ ഖത്തർ 2026 പ്രദർശനത്തിൽ രാജ്യത്ത് നിർമ്മിച്ച 12 പുതിയ വിവിധോദ്ദേശ്യ സുരക്ഷാ, സൈനിക ഉൽപ്പന്നങ്ങൾ കമ്പനി അവതരിപ്പിച്ചതായി അധികൃതർ വെളിപ്പെടുത്തി. രാജ്യത്തെ സുരക്ഷാ, സൈനിക വിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ നവീന ഉൽപ്പന്നങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. അഹമ്മദ് അലി അൽ മുല്ലയാണ് പ്രമുഖ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചത്.

പ്രധാന ഹൈലൈറ്റുകൾ:

  • ക്യൂ വൺ കോർണർ (Q-1 Corner): പ്രത്യേക റെയ്ഡുകൾക്കും സുരക്ഷാ പ്രവർത്തനങ്ങൾക്കും വേണ്ടി നിർമ്മിച്ച ഈ ആയുധത്തിന്റെ ഏറ്റവും വലിയ പ്രത്യേകത പല കോണുകളിൽ നിന്ന് വെടിവയ്ക്കാനുള്ള കഴിവാണ്. വളയ്ക്കാവുന്നതും ഡിസ്‌പ്ലേ സ്ക്രീൻ ഉള്ളതുമായ ഇതിലൂടെ 90 ഡിഗ്രി കോണിൽ നിന്നും ഫയറിംഗ് പ്രക്രിയ നിരീക്ഷിക്കാൻ സാധിക്കും. ഉപയോക്താവിന്റെ ആവശ്യാനുസരണം ഇത് കസ്റ്റമൈസ് ചെയ്യാവുന്നതാണ്.
  • എയർ ഡ്രോണുകൾ: രാജ്യത്തിന്റെ വ്യോമാതിർത്തിയുടെ നിരീക്ഷണത്തിനും സംരക്ഷണത്തിനുമായി ബർസാൻ ഹോൾഡിംഗ്സ് നിർമ്മിച്ച ഏറ്റവും പുതിയ ആകാശ ഡ്രോണുകളും പ്രദർശനത്തിൽ അവതരിപ്പിച്ചു.
  • നാവിക പരേഡുകളും പട്രോളിങ് ബോട്ടുകളും: ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ്സ് ആൻഡ് ബോർഡേഴ്‌സ് സെക്യൂരിറ്റിയുമായി സഹകരിച്ച്, ഒരു സാധാരണ ബോട്ടിനെ രഹസ്യാന്വേഷണ-നിരീക്ഷണ മറൈൻ പട്രോൾ ബോട്ടാക്കി മാറ്റുന്ന ഖത്തറിലെ ആദ്യ പദ്ധതി അൽ മുല്ല പ്രഖ്യാപിച്ചു. എല്ലാ പരീക്ഷണങ്ങളും വിജയകരമായി പൂർത്തിയാക്കിയ ഈ ഡ്രോൺ ബോട്ട് ഉടൻ സേവനത്തിൽ പ്രവേശിക്കും.
  • ആദ്യത്തെ ആളില്ലാ അന്തർവാഹിനി: ബർസാൻ ഹോൾഡിംഗ് ഗ്രൂപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ സമുദ്ര സുരക്ഷാ ഉൽപ്പന്നമായ അണ്ടർവാട്ടർ ഡ്രോൺ അന്തർവാഹിനി 2028-ൽ ഔദ്യോഗികമായി സർവീസിൽ പ്രവേശിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

ADVERTISEMENT