abu dhabi car accident;അബുദബി വാഹനാപകടം: “അമ്മ എന്റെ സഹോദരനെയും കൂട്ടി അച്ഛനെ രക്ഷിച്ചു”; ഹൃദയഭേദകമായ വെളിപ്പെടുത്തലുമായി മകൾ അനുഷുവ

abu dhabi car accident;അബുദബി: അബുദബിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മാതാവും സഹോദരനും മരണപ്പെട്ട സംഭവത്തിൽ നടുക്കംമാറാതെ കുടുംബം. അൽ ഐനിൽ നടന്ന സംസ്കാര ചടങ്ങുകൾക്ക് ശേഷം മകൾ അനുഷുവ ബിശ്വാസ് മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലുകൾ ഏവരുടെയും കരളലിയിക്കുന്നതാണ്. “എന്റെ സഹോദരനെ കൂട്ടിക്കൊണ്ടുപോയി എനിക്ക് വേണ്ടി എന്റെ അച്ഛനെ രക്ഷിച്ചത് അമ്മയാണ്” എന്ന് അനുഷുവ വേദനയോടെ പറയുന്നു.

കുടുംബം സഞ്ചരിച്ചിരുന്ന കാർ അമിതവേഗതയിലെത്തിയ വാഹനം പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. കാറോടിച്ചിരുന്ന പിതാവ് സ്വരൂപ് കാന്തി ബിശ്വാസ് ചെറിയ പരിക്കുകളോടെയും പുറം വേദനയോടെയും അത്ഭുതകരമായി രക്ഷപ്പെട്ടു. മുൻകരുതൽ എന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ 24 മണിക്കൂറിനുള്ളിൽ ഡിസ്ചാർജ് ചെയ്തു. ശാരീരികമായി സുഖപ്പെട്ടെങ്കിലും മാനസികമായി അദ്ദേഹം കടുത്ത ആഘാതത്തിലാണ്.

ബംഗ്ലാദേശ് സ്വദേശിയായ അഷിമ ചൗധരിയും പ്രത്യേക പരിഗണന അർഹിച്ചിരുന്ന മകൻ അരിത്ര ബിശ്വാസും തമ്മിലുള്ള ബന്ധം അതീവ ഹൃദ്യമായിരുന്നു. അമ്മയുടെ നിഴലായി ജീവിച്ചിരുന്ന അരിത്രയും അമ്മയും ഒരേ നിമിഷമാണ് മരണത്തിലേക്ക് യാത്രയായത്.

“അവർ ഒരുമിച്ചാണ് വന്നത്, ഒരുമിച്ചാണ് മടങ്ങിയത്. ആത്മീയ ശക്തിയുള്ള എന്റെ അമ്മ, തന്റെ മകനെയും ഒപ്പം കൂട്ടി എനിക്ക് വേണ്ടി അച്ഛനെ രക്ഷിക്കുകയായിരുന്നു,” വിതുമ്പലോടെ അനുഷുവ പറഞ്ഞു.

ദുബൈയിലെ സർവകലാശാലാ വിദ്യാർത്ഥിനിയായ അനുഷുവയും പിതാവും ഇനി ഈ ഓർമ്മകളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ്. നിയമപരമായ നടപടികൾ വരും ദിവസങ്ങളിൽ സ്വീകരിക്കുമെന്ന് കുടുംബം അറിയിച്ചു

യുഎഇയിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *