
Malayali Girl Dies in Doha ദോഹ: ഖത്തറിൽ മലയാളി ബാലിക നിര്യാതയായി. തൃശൂർ പാവറട്ടി വെണ്മനാട് സ്വദേശി സബീജിന്റെ മകൾ നൂഹ (മൂന്നര വയസ്സ്) ആണ് മരിച്ചത്. അസുഖബാധിതയായി മൂന്നാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം. ഫയ സബീജാണ് മാതാവ്. അസ്വ, ദിയ, നൈറ എന്നിവരാണ് സഹോദരിമാർ. വ്യാഴാഴ്ച രാത്രി ഇശാ നമസ്കാരത്തിന് ശേഷം അബൂഹമൂർ മസ്ജിദിൽ ഖബറടക്കം നടത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു.