Advertisment
Air India Express കരിപ്പൂർ: എയർ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് സർവ്വീസുകൾ റദ്ദാക്കി. കോഴിക്കോട് വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഒരു വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് വൈകുകയും ചെയ്തു. ഇതിനെ തുടർന്നാണ് മറ്റു രണ്ടു വിമാന സർവീസുകൾ റദ്ദാക്കിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ദുബായിലേക്കു പോകേണ്ട വിമാനത്തിനാണ് സാങ്കേതിക തകരാർ കണ്ടത്.
Advertisment
ഈ വിമാനത്തിലെ യാത്രക്കാരെ രാത്രി 11.10 ന് കൊണ്ടുപോകുന്നതിനായി നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ഈ വിമാനം വൈകിയതാണു മറ്റു 2 സർവീസുകളെ ബാധിച്ചത്. വൈകിട്ട് 5.40നു ഷാർജയിലേക്കു പോകേണ്ട വിമാനവും രാത്രി 11.45നു മസ്‌കത്തിലേക്കു പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. ഈ രണ്ടു വിമാനങ്ങളിലെയും യാത്രക്കാരെ മുൻകൂട്ടി വിവരമറിയിച്ചതായി അധികൃതർ കൂട്ടിച്ചേർത്തു.