Dubai Police ദുബായ്: അജ്ഞാത മൃതദേഹം തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ച് ദുബായ് പോലീസ്. ഖിസൈസ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയുന്നതിന് ആവശ്യമായ രേഖകളൊന്നും മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നില്ല. പ്രദേശത്തുനിന്ന് ആരെയും കാണാതായ കേസുകളും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതേതുടര്‍ന്ന്, മൃതദേഹം തിരിച്ചറിയുന്നവർ എത്രയും പെട്ടെന്ന് അറിയിക്കണമെന്ന് ദുബായ് പോലീസ് അഭ്യർഥിച്ചു. മരണകാരണം കണ്ടെത്താൻ മൃതദേഹം ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ഫോറൻസിക് സയൻസ് ആൻഡ് ക്രിമിനോളജിയിലെ ഫോറൻസിക് വകുപ്പിലേക്ക് മാറ്റിയിരിക്കുകയാണ്. ആളെ തിരിച്ചറിയുന്നവർ ദുബായ് പോലീസിന്‍റെ കോൾ സെന്‍റർ നമ്പറായ 901ൽ വിളിച്ചറിയിക്കാം. രാജ്യത്തിന് പുറത്തുനിന്നാണെങ്കിൽ +971 4 901 എന്ന നമ്പറില്‍ അറിയിക്കുക.
Related Posts
Iran-US Indirect Talks Continue ഇറാൻ–അമേരിക്ക സംഘർഷത്തിൽ നിർണായക നീക്കം! ഖത്തറും ഒമാനും മധ്യസ്ഥർ; നിബന്ധനകൾ കൈമാറി ഇരുരാജ്യങ്ങളും
UAE weather tomorrow യുഎഇയിൽ ഞായറാഴ്ച മഴയ്ക്ക് സാധ്യത; മൂടൽമഞ്ഞ് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്