iran israel tensions ന്യൂഡല്‍ഹി: ഇസ്രയേൽ – ഇറാൻ സംഘർഷം ഉയരുന്ന സാഹചര്യത്തില്‍ യാത്രക്കാർക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി വിവിധ വിമാനക്കമ്പനികള്‍. ഇൻഡിഗോ, എയർ ഇന്ത്യ വിമാന കമ്പനികളാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇറാനും ചുറ്റുമുള്ള വ്യോമപാത ലഭ്യമാകാത്ത സാഹചര്യം തുടരുകയാണെന്നും പല വിമാനങ്ങളുടെയും പാത മാറ്റേണ്ടി വരുന്നുവെന്നും യാത്ര വൈകാനും യാത്രാ ദൈർഘ്യം കൂടാനും ഇതിടയാക്കുമെന്നും ഇൻഡിഗോ അറിയിച്ചു. യാത്ര പുറപ്പെടും മുൻപ് ഫ്ലൈറ്റ് സാറ്റസ് നിരന്തരം പരിശോധിക്കണമെന്ന് യാത്രക്കാരോട് ഇന്‍ഡിഗോ ആവശ്യപ്പെട്ടു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek യാത്രക്കാർക്ക് സഹായങ്ങൾക്കായി ഇൻഡിഗോ സംഘം സജ്ജമായിരിക്കുമെന്ന് അറിയിച്ചു. ഇറാൻ്റെ ചുറ്റുമുള്ള വ്യോമപാതകൾ അടച്ച സാഹചര്യത്തിൽ മറ്റു റൂട്ടുകളിലൂടെയാണ് വിമാനം സഞ്ചരിക്കുന്നതെന്ന് എയർ ഇന്ത്യയും അറിയിച്ചു. യാത്രക്കാർക്ക് ബുദ്ധിമുട്ട് കുറയ്ക്കാൻ പരാമവധി ശ്രമിക്കുന്നുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ പരമപ്രധാനമാണ്. അതിനാൽ വിമാനത്തിൻ്റെ സ്റ്റാറ്റസ് നിരന്തരം നോക്കണം. ആവശ്യമെങ്കിൽ ഹെല്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടണം, എയർ ഇന്ത്യ അറിയിച്ചു.
Related Posts
Qatar Launches Its First 5G+ Network ഖത്തറിൽ ആദ്യ 5G+ നെറ്റ്വർക്ക് അവതരിപ്പിച്ച് ഊറീദു; അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾക്ക് പുതിയ മുന്നേറ്റം
Malayali Nurse Detained at Riyadh Airport Over ഒരു ചെറിയ അശ്രദ്ധ മതി, ജീവിതം തകിടം മറിയാൻ! സൗദിയിൽ പ്രവാസി നഴ്സ് കസ്റ്റഡിയിലായത് എങ്ങനെ?
Global Village Dubai 2026 prices : ദുബായ് ഗ്ലോബൽ വില്ലേജ് 2026: ഭക്ഷണം, റൈഡുകൾ, ഷോപ്പിംഗ് എന്നിവയ്ക്ക് എത്ര ചെലവാകും? ടിക്കറ്റ് നിരക്കുകൾ അറിയാം