Abu Dhabi Big Ticket അബുദാബി: സൈനിക ഉദ്യോഗസ്ഥനായിരുന്ന യുഎഇ പൗരന് മുബാറക് ഗരീബ് റഷീദ് സലേം അൽ ദാഹേരി, തന്റെ റിട്ടയര്‍മെന്റ് ജീവതം നയിക്കുന്നതിനിടയിലാണ് ഭാഗ്യം അബുദാബി ബിഗ് ടിക്കറ്റിന്റെ രൂപത്തിലെത്തിയത്. 50കാരനായ മുബാറകിന് ഈ വലിയ പെരുന്നാള്‍ വേളയില്‍ അപ്രതീക്ഷിതമായാണ് ഭാഗ്യം തേടിയെത്തിയത്. നിനച്ചിരിക്കാതെ കിട്ടിയ സമ്മാനത്തില്‍ അത്യധികം സന്തോഷിക്കുകയും സർവ്വശക്തനോട് നന്ദിയുള്ളവനുമാണെന്ന് മുബാറക് പറഞ്ഞു. ജൂൺ 3 ന് നടന്ന ഏറ്റവും പുതിയ നറുക്കെടുപ്പ് പരമ്പര 275 ൽ മുബാറക് 20 മില്യൺ ദിർഹമാണ് നേടിയത്. “ഇത് പൂർണമായും അപ്രതീക്ഷിതമായിരുന്നെന്ന്” മുബാറക് പറഞ്ഞു. അൽ ഐനിലെ ഗാർഡൻ സിറ്റിയിലാണ് മുബാറക് താമസിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg രണ്ട് വർഷം മുന്‍പ്, അൽ ഐൻ വിമാനത്താവളത്തിലൂടെ കടന്നുപോകുമ്പോഴാണ് അദ്ദേഹം ആദ്യമായി ബിഗ് ടിക്കറ്റ് കാണുന്നത്. അതിനുശേഷം, ഒരു ചെറിയ ഹോബി എന്ന നിലയിൽ അദ്ദേഹം എല്ലാമാസവും പതിവായി ടിക്കറ്റ് വാങ്ങുന്നു. മെയ് 27-നാണ് ഭാഗ്യമെത്തിച്ച 337126 എന്ന നമ്പർ ടിക്കറ്റ് അദ്ദേഹം വാങ്ങിയത്. അദ്ദേഹം ഒറ്റയ്ക്കാണ് ടിക്കറ്റ് വാങ്ങിയത്. “ഇല്ല, ഞാൻ ഈ ടിക്കറ്റ് ഒറ്റയ്ക്കാണ് വാങ്ങിയത്, ഗ്രാൻഡ് പ്രൈസ് നേടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല” അദ്ദേഹം പറഞ്ഞു.
Home
news
Abu Dhabi Big Ticket: റിട്ടയര്‍മെന്റ് ജീവിതത്തില്‍ തേടിയെത്തിയ ഭാഗ്യം; ബിഗ് ടിക്കറ്റില്‍ കോടികള്‍ നേടി യുഎഇയിലെ മുൻ സൈനിക ഉദ്യോഗസ്ഥന്
Related Posts
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
What You Must Know Before Using Fake Certificates ജോലി നേടാൻ എന്തും ചെയ്യുമോ?ഖത്തറിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിക്ക് ശ്രമിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിയണം
ADVERTISEMENT