ന്യൂഡല്‍ഹി: 40കാരിയെ കുത്തേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാമിയ നഗറിലെ വീട്ടിലാണ് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സ്ത്രീയുടെ ഭർത്താവിന്റെ രണ്ടാം ഭാര്യ കൊലപാതകകുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. സ്ത്രീയുടെ ശരീരത്തിൽ ഒന്നിലധികം കുത്തേറ്റ പാടുകളുണ്ടായിരുന്നെന്നും ഇവർ ഇരുവരും ഒരേ ഫ്ലാറ്റിലാണ് താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച്ച പുലർച്ചയോടെയാണ് സംഭവം. ഇരുവരുടെയും ഭർത്താവ് സൗദി അറേബ്യയിലാണ് താമസിക്കുന്നത്. 14, 13, 6 വയസുള്ള ആൺമക്കളോടൊപ്പമാണ് രണ്ടാം ഭാര്യ ഈ ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ഭർത്താവിന്റെ ആദ്യ ഭാര്യയുമായുണ്ടായ തർക്കങ്ങളും അരക്ഷിതാവസ്ഥയുമാണ് കൊലപാതകത്തിലേക്ക് ഇവരെ നയിച്ചതെന്ന് പോലീസ് പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg ഇരുവരും തമ്മില്‍ ഉണ്ടായ വലിയ തർക്കം കൊലപാതകത്തിൽ കലശിക്കുകയായിരുന്നെന്ന് മൂത്ത രണ്ട് ആൺകുട്ടികളും പോലീസിന് മൊഴി നൽകി. കൊലപാതകത്തിൽ ഇവരുടെ പങ്കും പോലീസ് അന്വേഷിച്ചുവരികയാണ്. തിങ്കളാഴ്ച്ച പുലർച്ചെ 4.25 ഓടെ ജാമിയ നഗറിലെ ഒരു വീട്ടിൽ മോഷണവും അക്രമവും നടന്നതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. ഫ്ലാറ്റിൽ എത്തിയപ്പോഴേക്കും കഴുത്തിലും വയറ്റിലും ഒന്നിലധികം കുത്തേറ്റ നിലയിൽ രക്തത്തിൽ വാർന്നു കിടക്കുന്ന നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Related Posts
Hormuz Strait Status: അമേരിക്ക വാഗ്ദാനങ്ങൾ പാലിക്കുംവരെ ഹുർമുസ് കടലിടുക്ക് തുറക്കില്ല: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി, പാകിസ്താൻ, ഖത്തർ മധ്യസ്ഥതയിൽ ചർച്ച തുടരുന്നു
Winter Camping Season : തമ്പടിക്കുന്നത് വിനോദത്തിന് മാത്രമല്ല; ക്യാമ്പിംഗ് സീസൺ കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്താൻ പ്രയോജനപ്പെടുത്തണം
Qatar Airways Western Sydney flights ഖത്തർ എയർവേയ്സിന് ഓസ്ട്രേലിയയിൽ ഏഴാമത്തെ ഗേറ്റ്വേ; വെസ്റ്റേൺ സിഡ്നിയിലേക്ക് നേരിട്ടുള്ള സർവീസ് 2027 ഡിസംബറിൽ
Falcon Document Submission Service ഫാൽക്കൺ രേഖകൾ ഇനി സൂഖ് വാഖിഫ് ഫാൽക്കൺ ആശുപത്രിയിലും സമർപ്പിക്കാം; പുതിയ സേവനവുമായി പരിസ്ഥിതി മന്ത്രാലയം
ADVERTISEMENT