Airspace ban; പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ ഏർപ്പെടുത്തിയ വ്യോമ പാത വിലക്ക് ഇന്ത്യൻ വിമാന കമ്പനികളുടെ വിമാന സർവ്വീസുകളെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി എയർ ഇന്ത്യ. യുഎഇ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവ്വീസുകൾ വൈകാൻ സാധ്യതയുണ്ടെന്ന് എയർ ഇന്ത്യ യാത്രക്കാരെ അറിയിച്ചു. ബദൽ മാർഗങ്ങൾ സ്വീകരിക്കേണ്ടി വരുന്നതിനാലാണെന്നും എയർ ഇന്ത്യ യാത്രക്കാരെ അറിയിച്ചു. മിഡിലീസ്റ്റ്, യു കെ, യൂറോപ്പ്, നോർത്ത് അമേരിക്ക സർവ്വീസുകൾക്ക് ബദൽ മാർഗങ്ങൾ സ്വീകരിക്കേണ്ടി വരുന്നതിനാൽ വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്നാണ് എയർ ഇന്ത്യയുടെ അറിയിപ്പ്. ഇതുമൂലം യാത്രക്കാർക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾക്ക് എയർ ഇന്ത്യ ഖേദം അറിയിച്ചു. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് ഡൽഹി, മുംബൈ, ബംഗളൂരു വിമാനത്താവളങ്ങളിലേക്ക് നേരിട്ട് നടത്തുന്ന വിമാന സർവ്വീസുകൾക്ക് പാകിസ്ഥാനി വ്യോമപാതയെയാണ് ആശ്രയിച്ചിരുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe എന്നാൽ ബദൽ മാർഗം സ്വീകരിക്കുമ്പോൾ രണ്ട് മണിക്കൂറെങ്കിലും അധികം യാത്രാസമയം നീളുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Home
living in uae
Airspace ban; പാകിസ്ഥാൻ്റെ വ്യോമപാത വിലക്ക്; യുഎഇയിലേക്കുള്ള സർവ്വീസുകളെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി എയർ ഇന്ത്യ
Related Posts
Qatar Airways Western Sydney flights ഖത്തർ എയർവേയ്സിന് ഓസ്ട്രേലിയയിൽ ഏഴാമത്തെ ഗേറ്റ്വേ; വെസ്റ്റേൺ സിഡ്നിയിലേക്ക് നേരിട്ടുള്ള സർവീസ് 2027 ഡിസംബറിൽ
Falcon Document Submission Service ഫാൽക്കൺ രേഖകൾ ഇനി സൂഖ് വാഖിഫ് ഫാൽക്കൺ ആശുപത്രിയിലും സമർപ്പിക്കാം; പുതിയ സേവനവുമായി പരിസ്ഥിതി മന്ത്രാലയം
Fahad Bin Ali Palace Qatar exhibitions : ഖത്തറിലെ ചരിത്രപ്രസിദ്ധമായ ഫഹദ് ബിൻ അലി കൊട്ടാരം പൊതുജനങ്ങൾക്കായി തുറക്കുന്നു; രണ്ട് പുതിയ പ്രദർശനങ്ങൾ ഒക്ടോബർ 26 മുതൽ
Pet-friendly restaurants in Qatar : ഖത്തറിൽ വളർത്തുമൃഗങ്ങളുമായി ഭക്ഷണം കഴിക്കാം; പെറ്റ് ഫ്രണ്ട്ലി റെസ്റ്റോറന്റുകളും കഫേകളും അറിയാം
ADVERTISEMENT