ദുബായ്: യുഎഇ ദേശീയ ദിനാഘോഷത്തിനിടെ സോപ്പ് വെള്ളം തളിച്ചതിന് പിഴ ചുമത്തി. 14 പേര്‍ക്കെതിരെ ദിബ്ബ അൽ ഫുജൈറ മിസ്ഡിമെനർ കോടതിയാണ് പിഴ ചുമത്തിയത്. അൽ ഫഖീത് പ്രദേശത്ത് ദേശീയ ദിനാഘോഷവേളയിൽ വഴിയാത്രക്കാരുടെ മേൽ സോപ്പ് തളിച്ച് പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കിയതാണ് സംഭവം. ഓരോ പ്രതിക്കും 1,000 ദിർഹം വീതം പിഴ ചുമത്തി. സോപ്പുവെള്ളം തളിച്ചതിന് പിന്നാലെ നിരവധി പേരുടെ കണ്ണുകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ദിബ്ബ അൽ ഫുജൈറ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും അവരിൽ 12 പേർക്കെതിരെ പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്ന പ്രവൃത്തികൾ മനഃപൂർവ്വം ചെയ്തതിന് കുറ്റം ചുമത്തുകയും ചെയ്തു. ബാക്കിയുള്ള രണ്ട് പേർക്കെതിരെ ദോഷം വരുത്തിയതിനും കൂടി കേസെടുത്തു. അന്വേഷണത്തിനിടെ, പ്രതികൾ പ്രദേശത്തെ ആളുകളുടെ മേൽ സോപ്പ് തളിക്കുന്നത് താൻ കണ്ടതായി അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥൻ മൊഴി നൽകി. പ്രതികളിൽ ചിലർ കുറ്റം സമ്മതിച്ചപ്പോൾ, മറ്റുള്ളവർ കുറ്റം നിഷേധിച്ചു.
Related Posts
Hormuz Strait Status: അമേരിക്ക വാഗ്ദാനങ്ങൾ പാലിക്കുംവരെ ഹുർമുസ് കടലിടുക്ക് തുറക്കില്ല: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി, പാകിസ്താൻ, ഖത്തർ മധ്യസ്ഥതയിൽ ചർച്ച തുടരുന്നു
Winter Camping Season : തമ്പടിക്കുന്നത് വിനോദത്തിന് മാത്രമല്ല; ക്യാമ്പിംഗ് സീസൺ കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്താൻ പ്രയോജനപ്പെടുത്തണം
Qatar Airways Western Sydney flights ഖത്തർ എയർവേയ്സിന് ഓസ്ട്രേലിയയിൽ ഏഴാമത്തെ ഗേറ്റ്വേ; വെസ്റ്റേൺ സിഡ്നിയിലേക്ക് നേരിട്ടുള്ള സർവീസ് 2027 ഡിസംബറിൽ
Falcon Document Submission Service ഫാൽക്കൺ രേഖകൾ ഇനി സൂഖ് വാഖിഫ് ഫാൽക്കൺ ആശുപത്രിയിലും സമർപ്പിക്കാം; പുതിയ സേവനവുമായി പരിസ്ഥിതി മന്ത്രാലയം
ADVERTISEMENT