Malayali expat dead in uae; യുഎഇയിൽ മലയാളിയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Malayali expat dead in uae:അൽ ഐൻ: മലപ്പുറം തിരൂർ തലക്കടത്തൂർ സ്വദേശി എടക്കൻ കാട്ടിൽ ഇബ്രാഹീം കുട്ടി അന്തരിച്ചു. ഇന്ന് രാവിലെ താമസസ്ഥലത്താണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ മുറിയിലെത്തി അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്.

മുമ്പ് അൽ ഐൻ തവാം ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലി ചെയ്തിരുന്ന ഇബ്രാഹീം കുട്ടി, നിലവിൽ തവാമിലെ മുബാദല കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഇംപീരിയൽ കോളേജ് ഡയബറ്റീസ് സെന്ററിൽ ഫാർമസിസ്റ്റായി സേവനം ചെയ്തു വരികയായിരുന്നു.

നിയമപരമായ തുടർനടപടികൾക്ക് ശേഷം ജനാസ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

യുഎഇയിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *