
Temporary Traffic Restrictions ദോഹ: ഖത്തറിലെ ലുസൈൽ ബൊളിവാർഡിലും അൽ സാദ് സ്ക്വയറിലും ഒക്ടോബർ 10 ശനിയാഴ്ച താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ശനിയാഴ്ച പുലർച്ചെ 12 മണി മുതൽ രാത്രി 11.59 വരെയാണ് റോഡ് അടച്ചിടൽ. ഏകദേശം 24 മണിക്കൂർ നീളുന്ന നിയന്ത്രണത്തിന്റെ ഭാഗമായി ഈ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്ന വാഹനയാത്രക്കാർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.
ഗതാഗതം സുഗമമാക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായി സ്ഥാപിച്ചിട്ടുള്ള ട്രാഫിക് അടയാളങ്ങളും നിർദേശങ്ങളും പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.