Qatar Traffic Announces Online Auction ഖത്തറിൽ പിടിച്ചെടുത്ത വാഹനങ്ങൾക്ക് ഓൺലൈൻ ലേലം; ഒക്ടോബർ 11 മുതൽ

Qatar Traffic Announces Online Auction ദോഹ: ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ Soum ആപ്പ് വഴി പിടിച്ചെടുത്ത വാഹനങ്ങളുടെ ഓൺലൈൻ ലേലം നടത്തുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഒക്ടോബർ 11 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന ലേലം ഒക്ടോബർ 12 തിങ്കളാഴ്ച വൈകിട്ട് 4 മണി വരെ തുടരും. ആപ്പ് വഴി വാഹനങ്ങളുടെ ചിത്രങ്ങൾ ഒക്ടോബർ 8 മുതൽ പരിശോധിക്കാം.

വാഹനങ്ങൾ നേരിട്ട് പരിശോധിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് 52-ലെ Vehicle Impound Yard സന്ദർശിക്കാം. ഒക്ടോബർ 9 മുതൽ 11 വരെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ പരിശോധനയ്ക്ക് സൗകര്യമുണ്ടാകും. ആഭ്യന്തര മന്ത്രാലയം സംഘടിപ്പിക്കുന്ന വിവിധ ലേലങ്ങളിൽ ഓൺലൈനായി പങ്കെടുക്കുന്നതിനുള്ള സംവിധാനമാണ് Soum ആപ്പ്. വാഹനങ്ങൾ ഉൾപ്പെടെയുള്ള മന്ത്രാലയത്തിന്റെ വിവിധ വസ്തുക്കളുടെ ലേലങ്ങളിൽ പങ്കെടുക്കാൻ ആപ്പ് ഉപയോഗിക്കാം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

ADVERTISEMENT