Qatar Municipality Minister Honours Cleaning Worker ഖത്തറിൽ ശുചീകരണ തൊഴിലാളിക്ക് മുനിസിപ്പാലിറ്റി മന്ത്രിയുടെ ആദരം

Qatar Municipality Minister Honours Cleaning Worker ദോഹ: റീസൈക്ലിങ് ആൻഡ് സസ്റ്റെയിനബിലിറ്റി കോൺഫറൻസ് ആൻഡ് എക്സിബിഷൻ 2026ന്റെ ഉദ്ഘാടന ചടങ്ങിൽ ശ്രദ്ധേയമായ പങ്കാളിത്തം നടത്തിയ ശുചീകരണ തൊഴിലാളി മുഹമ്മദ് ഇസ്‌ലാമിനെ ഖത്തർ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ ആദരിച്ചു.

മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ജനറൽ ക്ലീന്ലിനസ് ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാരനായ മുഹമ്മദ് ഇസ്‌ലാം ചടങ്ങിന്റെ ഉദ്ഘാടനത്തിൽ വിശുദ്ധ ഖുർആനിലെ വചനങ്ങൾ പാരായണം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മികച്ച പങ്കാളിത്തത്തിനും സംഭാവനയ്ക്കുമുള്ള അംഗീകാരമായാണ് മന്ത്രാലയം ആദരിച്ചത്.

ജീവനക്കാരുടെ കഴിവുകളും പ്രതിഭകളും പ്രോത്സാഹിപ്പിക്കുകയും മന്ത്രാലയത്തിന്റെ വിവിധ പരിപാടികളിലും പ്രവർത്തനങ്ങളിലും അവരുടെ പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ആദരമെന്ന് അധികൃതർ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

ADVERTISEMENT