expat malayali dies in uae സലാല: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. വെൽഫയർ സലാല ട്രഷറർ ആയിരുന്ന നിലമ്പൂർ ചന്തക്കുന്ന് സ്വദേശി റാക്കോടൻ വീട്ടിൽ മൻസൂർ (46) ആണ് ഷാർജയിൽ മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെ താമസസ്ഥലത്തായിരുന്നു മരണം. ദീർഘകാലം സലാല അസ്സഫ ഡയറീസിൽ ജോലി ചെയ്തിരുന്ന അദ്ദേഹം 2022ൽ നാട്ടിലേക്ക് മടങ്ങിയിരുന്നു. ശേഷം ഒരു വർഷം മുന്‍പാണ് വീണ്ടും ഷാർജയിലെത്തിയത്. മൻസൂറിന്റെ മാതാവ് രണ്ടാഴ്ച മുന്‍പാണ് മരണപ്പെട്ടത്. ഭാര്യ: റഷീദ. മക്കൾ: റിൻഷ,റിഷാൻ, മിസ്ബാഹ്. നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിര്യാണത്തിൽ പ്രവാസി വെൽഫയർ സലാല പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് അനുശോചനം രേഖപ്പെടുത്തി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT