Free legal aid for expat ദുബായ്: നാട്ടിലും വിദേശത്തും പ്രവാസി ഇന്ത്യക്കാര്‍ അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങള്‍ക്ക് സൗജന്യ നിയമസഹായവുമായി ദുബായില്‍ നീതിമേള. കൊച്ചി ആസ്ഥാനമായുള്ള പ്രവാസി ഇന്ത്യാ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) മോഡൽ സർവീസ് സൊസൈറ്റിയുമായി (എംഎസ്എസ്) സഹകരിച്ച് നടത്തുന്ന നീതിമേള സെപ്തംബർ 21ന് ദുബായ് പെയ്സ് മോഡേൺ ബ്രിട്ടീഷ് സ്കൂളിൽ നടക്കും. വിവിധ നിയമ പ്രശ്നങ്ങൾക്ക് പരിഹാരമാർഗങ്ങളും നിയമ സഹായങ്ങളും നൽകുന്ന നീതിമേളയ്ക്ക് അഭിഭാഷകരും സാമൂഹിക പ്രവർത്തകരും അടങ്ങിയ സംഘം നേതൃത്വം നൽകും. പാസ്പോർട്ട്, വിസ, ആധാർ കാർഡ് തുടങ്ങി വിവിധ സിവിൽ, ക്രിമിനൽ കേസുകളിൽ വിദഗ്ധ അഭിഭാഷകരുടെ നിയമോപദേശം ലഭ്യമാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy നാട്ടിലെ സർക്കാർ ഓഫിസുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പ്രവാസികൾക്ക് നേരിട്ടോ ബന്ധുക്കളോ സുഹൃത്തുക്കളോമുഖേനെയോ നീതിമേളയിൽ പങ്കെടുത്തു പ്രശ്നപരിഹാരം തേടാം. നാട്ടിൽ പരിഹരിക്കാനാകുന്ന വിഷയങ്ങളിൽ പിൽസ് നേരിട്ട് ബന്ധപ്പെട്ടു പരിഹാരം കണ്ടെത്താൻ ശ്രമിക്കും. പ്രവാസികളിൽ നിർധനർക്ക് നാട്ടിൽ പോകാൻ വിമാന ടിക്കറ്റ് നൽകുമെന്ന് സംഘാടകർ സൂചിപ്പിച്ചു. നീതിമേളയുടെ പോസ്റ്റർ ലുലു ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ വി.ഐ. സലീം പുറത്തിറക്കി. വിവരങ്ങൾക്കും റജിസ്ട്രേഷനും 0559006929.
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT