ലാൻഡിങ്ങിന് ഒരുങ്ങിയ വിമാനത്തിന്റെ വാൽ റൺവേയിൽ ഇടിച്ചു. ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്ക് എത്തിയ ഇൻഡിഗോ വിമാനത്തിന്റെ വാലറ്റമാണ് ലാൻഡിങിനിടെ റൺവേയിൽ ഇടിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്നാണ് ഇൻഡിഗോയുടെ 6E 1060 എന്ന വിമാനത്തിന്റെ വാലറ്റം റൺവേയിൽ ഇടിച്ചതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ വിമാന യാത്രക്കാർക്കോ, ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല. കാലാവസ്ഥ മോശമാണെന്ന് കണ്ടെത്തിയതോടെ താഴ്ന്ന് പറക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വാലറ്റം ഇടിച്ചതെന്നും അടുത്ത ശ്രമത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിക്കാൻ കഴിഞ്ഞുവെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, വിമാനത്തിന്റെ വാലറ്റം ഇടിച്ചുവെന്ന വിവരം വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരോ, വിമാനക്കമ്പനിയോ എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചിട്ടില്ല. വിമാനത്തിന്റെ സുരക്ഷാ പരിശോധനകളിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ഇൻഡിഗോ അറിയിച്ചു. വിമാനത്തിന്റെ വാലറ്റം ഇടിച്ചതിൽ ആശങ്ക വേണ്ടതെന്നും A321 വിമാനങ്ങളുടെ വാലിന് സാധാരണയിൽ അധികം നീളമുള്ളതിനാൽ പലപ്പോഴും ഇത് സംഭവിച്ചിട്ടുണ്ടെന്നും ഗുരുതരമല്ലെന്നുവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. വാലറ്റം ഇടിച്ച് പോറലുകൾ വീണതേയുള്ളുവെന്നും വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും മുംബൈ വിമാനത്താവളം അധികൃതർ വിശദമാക്കി.
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT