Air India Freedom Sale കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 79-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര സർവീസുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ്. 1279 രൂപ മുതലും അന്താരാഷ്ട്ര സർവീസുകള്‍ക്ക് 4279 രൂപ മുതലും തുടങ്ങുന്ന നിരക്കുകളുമായി ഫ്രീഡം സെയിൽ അവതരിപ്പിച്ചു. ആഭ്യന്തര, അന്തർദേശീയ സർവീസ് ശൃംഖലയിലെമ്പാടുമായി 50 ലക്ഷം സീറ്റുകളാണ് ഫ്രീഡം സെയിലൂടെ ലഭ്യമാക്കുന്നത്. ഇന്ന് www.airindiaexpress.com ലും എയർ ഇന്ത്യ എക്സ്പ്രസ് മൊബൈൽ ആപ്പിലും ഫ്രീഡം സെയിൽ ആരംഭിച്ചു. ഓഗസ്റ്റ് 11 മുതൽ എല്ലാ പ്രധാന ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റുകളിലും ലഭ്യമാകും. 2025 ഓഗസ്റ്റ് 19 മുതൽ 2026 മാർച്ച് 31 വരെയുള്ള യാത്രകൾക്ക് 2025 ഓഗസ്റ്റ് 15 വരെ ഓഫർ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ഓണം, ദുർഗ്ഗാ പൂജ, ദീപാവലി, ക്രിസ്മസ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ ഏറ്റവും സജീവമായ ഉത്സവ സീസണിലേക്കായാണ് എയർ ഇന്ത്യ എക്സ്പ്രസ് ഫ്രീഡം സെയിൽ അവതരിപ്പിക്കുന്നത്. ചെക്ക്-ഇൻ ബാഗേജ് ഇല്ലാതെ കാബിൻ ബാഗേജ് മാത്രമായി യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കിൽ, എക്സ്പ്രസ് ലൈറ്റ് വെബ്സൈറ്റിൽ ബുക്ക് ചെയ്യാം. സൗജന്യ ചെക്ക്-ഇൻ ബാഗേജ് അലവൻസുകൾ ഉൾപ്പെടുന്ന എക്സ്പ്രസ് വാല്യു നിരക്കുകൾ ആഭ്യന്തരസർവീസുകള്‍ക്ക് 1379 രൂപ മുതലും അന്താരാഷ്ട്ര സർവീസുകള്‍ക്ക് 4479 രൂപ മുതലുമാണ് ആരംഭിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek പ്രീമിയം യാത്രാനുഭവം ആഗ്രഹിക്കുന്നവർക്കുള്ള, 58 ഇഞ്ച് വരെ സീറ്റുകള്‍ തമ്മില്‍ അകലമുള്ള ബിസിനസ് ക്ലാസിന് തത്തുല്യമായ എക്സ്പ്രസ് ബിസ് വിഭാഗം എയർലൈനിന്റെ വിപുലീകരണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയ 40ലധികം പുതിയ വിമാനങ്ങളിൽ ലഭ്യമാണ്. ലോയൽറ്റി അംഗങ്ങൾക്ക് എക്സ്പ്രസ് ബിസ് നിരക്കുകളിൽ 25 ശതമാനവും അധിക ബാഗേജ് ഓപ്ഷനുകളിൽ 20 ശതമാനവും ഇളവ്, ഗോര്‍മേര്‍ ഹോട്ട് മീൽസ്, സീറ്റ് സെലക്ഷൻ, മുൻഗണനാ സേവനങ്ങൾ, അപ്ഗ്രേഡുകൾ എന്നിവയുൾപ്പെടെ മികച്ച ഡീലുകൾ ലഭിക്കും. വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, സായുധ സേനാംഗങ്ങൾ, അവരുടെ ആശ്രിതർ എന്നിവർക്ക് പ്രത്യേക നിരക്കുകളും ആനുകൂല്യങ്ങളും എയർലൈൻ ലഭ്യമാക്കുന്നുണ്ട്. 116 വിമാനങ്ങളും 500 ലധികം പ്രതിദിന സർവീസുകളുമുള്ള എയർ ഇന്ത്യ എക്സ്പ്രസ്, 38 ആഭ്യന്തര എയർപോർട്ടുകളിലേക്കും 17 അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കും സർവീസ് നടത്തുന്നുണ്ട്.
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT