Abu Dhabi Big Ticket അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര ഇ-നറുക്കെടുപ്പിൽ ഭാഗ്യസമ്മാനം സ്വന്തമാക്കി പ്രവാസി മലയാളി. നീണ്ട 20 വർഷമായി ബിഗ് ടിക്കറ്റ് എടുക്കാറുള്ള എബിസണ്‍ ജേക്കബിനെ തേടിയാണ് ഭാഗ്യമെത്തിയത്. 150,000 (35,01,465 ഇന്ത്യന്‍ രൂപ) ദിർഹമാണ് ഇദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. അൽ ഐനിലുള്ള കൺസ്ട്രക്ഷൻ കമ്പനിയിൽ സർവേയറായാണ് 46കാരനായ എബിസൺ ജോലി ചെയ്തുവരുന്നത്. 2004 മുതൽ യുഎഇയിൽ പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ 20 വർഷമായി ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. 204700 എന്ന നമ്പർ ടിക്കറ്റാണ് സമ്മാനത്തിനർഹമായത്. തന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായ 11 പേരോടൊപ്പമാണ് എബിസൺ ടിക്കറ്റെടുത്തത്. സമ്മാനത്തിന് അർഹനായ വിവരം പരിപാടി അവതാരകനായ റിച്ചാർഡ് ആണ് പ്രഖ്യാപിച്ചപ്പോള്‍ ബിഗ് ടിക്കറ്റിൽ വിജയിയായെന്ന് അറിയിച്ചുകൊണ്ട് കോൾ വന്നിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek റിച്ചാർഡ് ആണ് വിളിച്ചത്. ആദ്യം തട്ടിപ്പാണെന്നാണ് കരുതിയത്. സത്യം അറിഞ്ഞപ്പോൾ വിശ്വസിക്കാനേ കഴിഞ്ഞിരുന്നില്ല’- എബിൻസൺ പറയുന്നു. നറുക്കെടുപ്പ് ജൂലൈ മൂന്നിനാണെന്നാണ് കരുതിയത്. പ്രതിവാര നറുക്കെടുപ്പ് തീയതിയും ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിന്റെ തീയതിയും മാറിപ്പോയി. എന്തായാലും സമ്മാനം കിട്ടിയെന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായെന്നും അദ്ദേഹം പറഞ്ഞു. ഇത് അപ്രതീക്ഷിതമാണ്. പറയാൻ വാക്കുകളില്ലാതെ എബിൻസൺ വിതുമ്പി. സമ്മാനത്തുക 12 പേരും ചേർന്ന് തുല്ല്യമായി വീതിക്കും. ഇനിയും ടിക്കറ്റുകൾ വാങ്ങിക്കുന്നത് തുടരും. എന്നെങ്കിലും ഒരിക്കൽ ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Home
news
’20 വര്‍ഷത്തെ കാത്തിരിപ്പ്, സത്യം അറിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല’; പ്രവാസി മലയാളിക്ക് അബുദാബി ബിഗ് ടിക്കറ്റ് സമ്മാനം
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT