uk foreigner removed from flight അമിത വണ്ണമായതിനാല് Aisle Seat ആവശ്യപ്പെട്ടെന്ന് ആരോപിച്ച് യുകെ സ്വദേശിയായ വിനോദസഞ്ചാരിയെ വിമാനത്തിൽ നിന്ന് പുറത്താക്കി. ബാങ്കോക്കിലെ ഡോൺ മ്യുവാങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് തായ് ലയൺ എയർ വിമാനത്തിലാണ് സംഭവം. ബുധനാഴ്ചയാണ് സംഭവമുണ്ടായതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പുറത്താക്കപ്പെട്ട യാത്രക്കാരന്റെ പേരോ മറ്റ് വിവരങ്ങളോ റിപ്പോർട്ടിൽ പറയുന്നില്ല. എന്നാൽ, അമിതവണ്ണമുള്ള വ്യക്തിയായിരുന്നു ഇദ്ദേഹമെന്നാണ് റിപ്പോർട്ട്. തനിക്ക് അനുവദിക്കപ്പെട്ട വിൻഡോ സീറ്റിൽ ഇരിക്കാൻ സാധിക്കില്ലെന്നും കൂടുതൽ കാൽ നീട്ടാനുള്ള സ്ഥലം ലഭിക്കാൻ Aisle Seat ആവശ്യമാണെന്നും ഇയാൾ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek എന്നാൽ, ഇയാളുടെ ആവശ്യം അധികൃതർ തള്ളുകയായിരുന്നു. ഇതിൽ പ്രകോപിതനായി വിനോദസഞ്ചാരി വഴക്കുണ്ടാക്കുകയും വിമാന ജീവനക്കാരുമായി രൂക്ഷമായ വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജീവനക്കാർ അധികാരികളെ വിളിച്ച് യാത്രക്കാരനെ വിമാനത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടത്. പ്രതിഷേധിച്ച് സീറ്റ് തടഞ്ഞുവെച്ച യാത്രികനെ അധികാരികൾ വലിച്ചിഴച്ചാണ് പുറത്തേക്ക് കൊണ്ടുപോയതെന്നും റിപ്പോർട്ടിൽ പറയുന്നു.
Home
news
അമിത വണ്ണമായതിനാല് കാല് നീട്ടി ഇരിക്കണം, Aisle Seat ആവശ്യപ്പെട്ടു, പിന്നാലെ യുകെ സ്വദേശിയെ വിമാനത്തില്നിന്ന് പുറത്താക്കി
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT