Fire breaks; ദുബായിലെ മറീന കെട്ടിടത്തിൽ വൻ തീപിടുത്തം. ഇന്നലെ വൈകുന്നേരത്തിന് ശേഷമാണ് തീപിടുത്തം ഉണ്ടായത്. തീ പൂർണമായും അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും നിയന്ത്രണവിധേയമായിട്ടുണ്ടെന്നും ദുബായ് സിവിൽ ഡിഫൻസ് ടീം അറിയിച്ചു. 67 നില കെട്ടിടത്തിൽ ആണ് അഗ്ന്ബാധയുണ്ടായത്. ഇതേതുടർന്ന് കെട്ടിടത്തിലെ താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു. എല്ലാ താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിലും അടുത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ തുടരുകയാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek പുലർച്ചെ 1:30 ഓടെ തീ മന്ദഗതിയിലാകാൻ തുടങ്ങിയതായി ദൃക്‌സാക്ഷി പറഞ്ഞു. കഴിഞ്ഞ രണ്ട് മണിക്കൂറായി തീ കത്തിക്കൊണ്ടിരിക്കുകയാണ്. എങ്കിലും തീ പൂർണമായി അണയ്ക്കാനായില്ല. ധാരാളം അവശിഷ്ടങ്ങൾ കത്തിക്കരിഞ്ഞ് വീഴുന്നുണ്ട്- തൊട്ടടുത്ത കെട്ടിടത്തിലെ താമസക്കാരൻ പറഞ്ഞു. കെട്ടിടത്തിലെ എല്ലാ താമസക്കാരെയും പ്രത്യേക സംഘങ്ങൾ വിജയകരമായി ഒഴിപ്പിച്ചു. കെട്ടിടത്തിലെ 764 അപ്പാർട്ടുമെന്റുകളിൽ നിന്ന് 3,820 താമസക്കാരെ പ്രത്യേക സംഘങ്ങൾ വിജയകരമായി ഒഴിപ്പിച്ചതായും ആർക്കും പരിക്കേൽക്കാതെ അവരുടെ സുരക്ഷ ഉറപ്പാക്കിയതായും ദുബായ് മീഡിയ ഓഫീസ് പ്രസ്താവനയിലുടേ അറിയിച്ചു.
Related Posts
Qatar Citizens Can Travel to These Countries Without a Visa ഖത്തർ പാസ്പോർട്ട് കൈയ്യിലുണ്ടോ?വിസയില്ലാതെ ഈ രാജ്യങ്ങളിൽ യാത്ര ചെയ്യാം; അറിയേണ്ട പ്രധാന കാര്യങ്ങൾ
Weather Conditions Changing in Qatar ഖത്തറിൽ കാലാവസ്ഥ മാറുന്നു; പ്രവാസികൾ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം
ADVERTISEMENT